ബെംഗളൂരു: ദൊഡ്ഡബല്ലാപൂർ താലൂക്കിലെ തുബഗെരെ ഗ്രാമത്തിൽ കുരങ്ങ് ശല്യം വ്യാപകമാകുന്നു.
വീട്ടിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഐഫോൺ എടുത്ത കുരങ്ങൻ ഫോണിനൊപ്പം ടവർ മുകളിലേക്ക് കയറി ഇരുന്നു. ഇതോടെ കുരങ്ങിൽ നിന്ന് ഫോൺ എടുക്കാൻ ഗ്രാമവാസികൾ പാടുപെട്ടു.
ഗ്രാമത്തിലെ വീടുകളിൽ കുരങ്ങുകൾ കൂട്ടമായി വരുന്നുന്നതെന്നും പതിവാണ്. വീട്ടിൽ നിന്നും കിട്ടുന്ന സാധനങ്ങൾ എടുത്ത് കൊണ്ടുപോകും.
അക്കൂട്ടത്തിലാണ്, വീട്ടിലെ ഐഫോൺ എടുത്ത ശേഷം, കുരങ്ങൻ ടവറിൽ കയറുകയും ഗ്രാമവാസികളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ടവറിന് മുകളിൽ നിന്ന് ഫോൺ താഴേക്ക് എറിയുകയും ചെയ്തത്. മുകളിൽ നിന്നും വീണതിനാൽ ഐഫോൺ ഡിസ്പ്ലേ കേടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.