പണി പാളി: അത്തപ്പൂക്കളം നശിപ്പിച്ച മലയാളി യുവതിയുടെ പേരിൽ കേസ്

ബെംഗളൂരു : ഓണാഘോഷത്തിന് ബെംഗളൂരു പാർപ്പിടസമുച്ചയത്തിലെ കുടുംബാംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളിയുവതിയുടെ പേരിൽ പോലീസ് കേസെടുത്തു.

താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പോലീസ് കേസെടുത്തത്.

ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിൽ ഓണാഘോഷത്തിനിടെയാണ് സംഭവം. പുലർച്ചെ പാർപ്പിടസമുച്ചയത്തിന്റെ താഴെ നിലയിലെ പൂമുഖഭാഗത്ത് ഒരുക്കിയ പൂക്കളമാണ് നശിപ്പിച്ചത്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് പൂക്കളം നശിപ്പിച്ചതെന്ന് മലയാളി കുടുംബാംഗങ്ങൾ പറഞ്ഞു.

കുട്ടികളുൾപ്പെടെയുള്ളവർ ചേർന്നായിരുന്നു ആവേശപൂർവം പൂക്കളമൊരുക്കിയത്.

ഇതിനുശേഷം ഇവർ അവരവരുടെ വീടുകളിലേക്ക് പോയസമയം സിമി നായർ പൂക്കളത്തിൽ കയറിനിൽക്കുകയും കാലുകൊണ്ട് കളത്തിലെ പൂക്കൾ അലങ്കോലപ്പെടുത്തുകയുമായിരുന്നു.

സുരക്ഷാ ജീവനക്കാരൻ വിവരമറിയിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ, പിന്മാറിയില്ല. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

യുവതി പൂക്കളം നശിപ്പിക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts