ബെംഗളൂരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി. ബസവ കല്യാണ്‍ താലൂക്കിലാണ് പതിനാലുകാരി സ്വന്തം ശൈശവ വിവാഹം തടഞ്ഞ് ധീരത കാണിച്ചത്. വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. അവർ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതല്‍ ശൈശവ വിവാഹം പെണ്‍കുട്ടി ശക്തമായി എതിർത്തിരുന്നു. കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. കർഷക തൊഴിലാളിയായ അമ്മയായിരുന്നു നാല് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയം. സർക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കാരണം അവളെ…
Read MoreDay: 24 September 2024
കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം . മംഗലാപുരം കങ്കനാടിയി സ്വദേശി മുഹമ്മദ് മാസിൻ (32) ആണ് മരിച്ചത്. മുഹമ്മദ് മാസിൻ നെഞ്ചിന്റെ ഇടതുവശത്തുള്ള ചെറിയ മുഴ നീക്കം ചെയ്യുന്നതിനായാണ് ബെന്ദൂർ ഫ്‌ളോണ്ട് കോസ്‌മെറ്റിക് സർജറി ആൻഡ് ഹെയർ ട്രാൻസ്‌പ്ലാൻ്റ് ക്ലിനിക്കില്‍ എത്തിയത്. അരമണിക്കൂറിനുള്ളില്‍ പൂർത്തിയാക്കാമായിരുന്ന മൈനർ സർജറി വൈകുന്നേരമായിട്ടും പൂർത്തിയാകാത്തതില്‍ സംശയം തോന്നിയ മാസിന്റെ കുടുംബം ആരോഗ്യനിലയെ പറ്റി അന്വേഷിച്ചപ്പോഴാണ് മാസിന്റെ നില മോശമാണെന്ന് ഡോക്ടർമാർ പറയുന്നത്. ഉടൻ തന്നെ മാസിനെ പ്രാദേശിക സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്‌ക്കിടെ ഡോക്ടർക്ക്…
Read Moreസ്വകാര്യ ആശുപത്രി ഐസി യുവിൽ പിജി വിദ്യാർത്ഥി മദ്യപിച്ച് എത്തിയതായി പരാതി
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവില്‍ മെഡിക്കല്‍ പി.ജി വിദ്യാർഥി മദ്യപിച്ചെത്തിയ രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതേത്തുടർന്ന് ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ (ഡി.എച്ച്.ഒ) ഡോ. തിമ്മയ്യ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടി. ഇതൊക്കെ എന്ത് ഏർപ്പാടാണ്? ലഹരിയില്‍ ഡോക്ടർ എമർജൻസി വാർഡില്‍ കയറുന്നു, സെക്യൂരിറ്റി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ഇടപെടല്‍ നടത്തിയാല്‍ അപ്പോള്‍ ആശുപത്രി അധികൃതർ പോലീസിനെ വിളിക്കും. രോഗികളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?’-പോസ്റ്റിട്ടയാള്‍ ചോദിക്കുന്നു. അത് പി.ജി വിദ്യാർഥി മാത്രമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നില്ല. പിതാവ്…
Read Moreഷിരൂരിൽ ദൗത്യം; ഉത്തരകന്നഡ ജില്ലയിൽ വെല്ലുവിളിയായി റെഡ് അലർട്ട്
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് ശക്തമായ മഴയിലും തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ നാളെയും ഉത്തരകന്നഡ ജില്ലയില്‍ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.മറ്റന്നാള്‍ ഓറഞ്ച് അലർട്ടുമാണ്. ഈ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അതേസമയം, അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. മഴ കനത്താല്‍ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്‍ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന…
Read Moreപൂക്കളം ചവിട്ടിമെതിച്ച മലയാളി യുവതിക്കെതിരെ കേസ്
ബെംഗളൂരു: ഫ്ലാറ്റില്‍ ഓണാഘോഷത്തിനിടെ യുവതിയുടെ പരാക്രമം. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളിട്ട പൂക്കളം ചവിട്ടി നശിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്ബിഗെഹള്ളി പോലീസ് കേസെടുത്തത്. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം .പൂക്കളം അലംകോലമാകുമെന്ന് യുവതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പൂക്കളം യുവതി ചവിട്ടി നശിപ്പിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. അതെസമയം ഫ്ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ പൂക്കളമിടാൻ അനുവദിക്കില്ലെന്നും തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് യുവതി പൂക്കളം നശിപ്പിച്ചതെന്നാണ് മലയാളി കുടുംബം…
Read Moreവീട്ടിൽ കയറി വ്യവസായിയെ വെട്ടിക്കൊന്നു; ഭാര്യയ്ക്ക് ഗുരുതരപരിക്ക്
ബെംഗളൂരു: കാർവാർ ഹനകോണയില്‍ വ്യവസായിയെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. കെ. വിനായക നായകാണ് (54) മരിച്ചത്. ഭാര്യ വൈശാലിയെ ഗുരുതര പരിക്കുകളോടെ കാർവാർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹനകോണ സ്വദേശിയായ വിനായക പുണെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിവരികെയാണിയാള്‍. ആക്രമണത്തിന് പിന്നില്‍ വൈരാഗ്യമാണോ കവർച്ചയാണോ എന്ന് അറിവായിട്ടില്ല. ചിറ്റകുള പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreഐഫോണ്‍, ഐപാഡ് ഉപഭോക്താക്കൾ ഉടൻ അപ്ഡേറ്റ് ചെയ്യുക ; മുന്നറിയിപ്പുമായി കേന്ദ്രം
ഡൽഹി: രാജ്യത്തെ ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കൾ ഉടന്‍ തന്നെ ഡിവൈസുകള്‍ ഏറ്റവും പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന നിർദേശവുമായി സേര്‍ട്ട്-ഇന്‍. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് സേര്‍ട്ട്-ഇന്‍. സുരക്ഷാ സംബന്ധമായ മുന്നറിയിപ്പായാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐഒഎസ് 18 നും ഐപാഡ് ഒഎസ് 18 ഉം മുമ്പുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും, മാക് ഒഎസ് 14.7 ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവർത്തിക്കുന്ന മാക് കംപ്യുട്ടറുകളിലും നിരവധി പ്രശ്‌നങ്ങള്‍ സേര്‍ട്ട്ഇന്‍ കണ്ടെത്തിയിട്ടുണ്ട്. ഡിവൈസുകളിലെ സുരക്ഷാ…
Read Moreമലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു
ചെന്നൈ: തേനിക്ക് സമീപം മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കേസ്. തേനിയിലെ സ്വകാര്യ നഴ്സിങ് കോളജില്‍ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച തേനി റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തിങ്കളാഴ്ച രാവിലെ ഡിണ്ടുഗല്‍ റെയില്‍വേ സ്റ്റേഷനു സമീപം വിദ്യാർഥിനിയെ ഇറക്കിവിടുകയുമായിരുന്നു. തുടർന്ന്, പെണ്‍കുട്ടി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. അവശനിലയിലായിരുന്നു പെണ്‍കുട്ടി. ഇവരെ ഡിണ്ടുഗല്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവം…
Read Moreഅംഗൻവാടി അധ്യാപക നിയമനം; ഉർദുവും യോഗ്യതയാക്കിയ സർക്കാരിനെതിരെ ബിജെപി
ബെംഗളൂരു: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ അംഗൻവാടി അധ്യാപക നിയമനത്തിന് ഉർദുവും യോഗ്യതയാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബി.ജെ.പി. മുദിഗരെ, ചിക്കമഗലൂരു ജില്ലകളിൽ നിയമനത്തിന് അപേക്ഷിക്കുമ്പോഴാണ് ഉറുദു അറിയണമെന്ന് വനിത-ശിശുക്ഷേമ മന്ത്രാലയം നിബന്ധന വെച്ചത്. ജനസംഖ്യയുടെ 25 ശതമാനത്തിലധികം ന്യൂനപക്ഷ സമുദായങ്ങളുള്ള പ്രദേശങ്ങളിൽ കന്നഡക്ക് പുറമെ ന്യൂനപക്ഷ ഭാഷയിൽ പ്രാവീണ്യമുള്ള അധ്യാപകരെ നിയമിക്കണമെന്നാണ് സർക്കാർ വിജ്ഞാപനം. കന്നഡ പ്രാവീണ്യം നിർബന്ധിത യോഗ്യതയായി ഉൾപ്പെടുത്തണമെന്നും ജോലി അപേക്ഷാ നടപടികൾ കന്നഡയിൽ ലഭ്യമാക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നുമുണ്ട്. സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷമായ ബി.ജെ.പി. നടപടി മുസ്‍ലിം…
Read Moreലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി…
Read More