ശൈശവ വിവാഹം തടഞ്ഞ് ഒൻപതാം ക്ലാസുകാരി 

ബെംഗളൂരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി.

ബസവ കല്യാണ്‍ താലൂക്കിലാണ് പതിനാലുകാരി സ്വന്തം ശൈശവ വിവാഹം തടഞ്ഞ് ധീരത കാണിച്ചത്.

വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ കല്യാണം കഴിപ്പിച്ച്‌ അയച്ചിരുന്നു.

അവർ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതല്‍ ശൈശവ വിവാഹം പെണ്‍കുട്ടി ശക്തമായി എതിർത്തിരുന്നു.

കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു.

കർഷക തൊഴിലാളിയായ അമ്മയായിരുന്നു നാല് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയം.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

സർക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കാരണം അവളെ അമ്മ പഠിക്കാനായി അയച്ചു.

എന്നാല്‍ ദാരിദ്ര്യം കാരണം ഒമ്പത് മാതൃസഹോദരൻമാരില്‍ 25 വയസുളളയാളുമായി അമ്മ മകളുടെ വിവാഹം ഉറപ്പിച്ചു.

എന്നാല്‍ ഇത് എതിർത്ത പെണ്‍കുട്ടി സ്വന്തം കാലില്‍ നിലയുറപ്പിച്ച ശേഷമെ വിവാഹം കഴിക്കുകയുള്ളുവെന്ന് അറിയിച്ചു.

എന്നാല്‍ പെണ്‍കുട്ടിയുടെ എതിർപ്പ് വകവയ്ക്കാതെ അമ്മയും അമ്മാവനും കല്യാണം നടത്താൻ തീരുമാനിച്ചിരുന്നു.

അടുത്തിടെ തന്റെ സ്‌കൂളിലെത്തിയ ബാലവകാശ കമ്മീഷൻ അംഗം ശശിധർ കൊസാംബെ, ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവപ്പെട്ടാല്‍ ചൈല്‍ഡ് റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെല്ലുമായി ബന്ധപ്പെടാൻ വിദ്യാർഥികളെ ഉപദേശിക്കുകയും ഹെല്‍പ് ലൈൻ നമ്പർ നല്‍കുകയും ചെയ്തിരുന്നു.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

തുടർന്ന് പെണ്‍കുട്ടി ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയും തഹസില്‍ദാർ ഉള്‍പ്പടെയുള്ളവർ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തുകയും ശൈശവ വിവാഹം നടത്തുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ അറിയിക്കുകയും ചെയ്തു.

പ്രായപൂർത്തിയാകുന്നതുവരെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കില്ലെന്ന് അമ്മയെക്കൊണ്ട് പ്രതിജ്ഞയും എടുപ്പിച്ചു.

ഹെല്‍പ്പ് ലൈനില്‍ വിളിച്ച്‌ വിവരം അറിയിച്ച പെണ്‍കുട്ടിയെ അധികൃതർ അഭിനന്ദിച്ചു.

എല്ലാമാസവും പെണ്‍കുട്ടിക്ക് നാലായിരം രൂപ നല്‍കാൻ ജില്ലാ ശിശു സംരക്ഷണയൂണിറ്റിനോട് ബാലവകാശ കമ്മീഷൻ നിർദേശം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts