യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം

ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കായി പീനിയ എലിവേറ്റഡ് ഫ്ലൈഓവർ (ഡോ. ശിവകുമാര സ്വാമിജി ഫ്ലൈഓവർ) അടച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മെയ് 8-ാം തീയതി രാവിലെ 11 മണി വരെയാണ് ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പാലത്തിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി 1422 കേബിളുകളുടെ അറ്റകുറ്റപ്പണികളും ഭാരം താങ്ങാനുള്ള ശേഷി പരിശോധിക്കുന്ന ലോഡ് ടെസ്റ്റിംഗുമാണ് ഇപ്പോൾ നടക്കുന്നത്. ഫ്ലൈഓവർ വഴിയുള്ള ഗതാഗതം പൂർണ്ണമായും തടഞ്ഞതോടെ താഴെയുള്ള റോഡുകളിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സാധാരണ നിലയിൽ 15 മുതൽ 20 മിനിറ്റ് വരെ മാത്രം എടുക്കുന്ന ദൂരം പിന്നിടാൻ ഇപ്പോൾ ഒന്നര മണിക്കൂറിലധികം സമയമെടുക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

ഗൊരഗുണ്ടേപാളയ, പീനിയ, ജലഹള്ളി, എസ്.ആർ.എസ് ജംഗ്ഷനുകളിലെല്ലാം ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഓഫീസുകളിലേക്കും മറ്റും പോകുന്നവർ കിലോമീറ്ററുകളോളം നീളുന്ന കുരുക്കിൽപ്പെട്ട് വലയുകയാണ്. വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ തേടണമെന്ന് ട്രാഫിക് അധികൃതർ നിർദ്ദേശിച്ചു.

ഫ്ലൈഓവർ അടയ്ക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുള്ള  ബദൽ പാതകൾ അറിയാം:

  • നെലമംഗലയിൽ നിന്ന് നഗരത്തിലേക്ക് വരുന്നവർ: കെന്നമെറ്റൽ ഫാക്ടറിക്ക് സമീപം എൻ.എച്ച്-4 റോഡ് വഴി തിരിഞ്ഞ് ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡിലൂടെ സഞ്ചരിക്കണം. എട്ടാം മൈൽ, ദാസറഹള്ളി, പീനിയ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, എസ്.ആർ.എസ് ജംഗ്ഷൻ വഴി ഗൊരഗുണ്ടേപാളയയിലോ ജലഹള്ളി ക്രോസിലോ എത്തിച്ചേരാം.

  • സി.എം.ടി.ഐയിൽ നിന്ന് നെലമംഗല ഭാഗത്തേക്ക് പോകുന്നവർ: ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡ് വഴി എസ്.ആർ.എസ് ജംഗ്ഷൻ, പീനിയ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, ജലഹള്ളി ക്രോസ്, ദാസറഹള്ളി, എട്ടാം മൈൽ വഴി നെലമംഗല ടോൾ പ്ലാസയിലേക്ക് പോകാവുന്നതാണ്.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

ഫ്ലൈഓവർ അടയ്ക്കുന്നതോടെ സർവീസ് റോഡുകളിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക്‌ കാരണം. തുംകൂർ റോഡ് വഴി യാത്ര ചെയ്യുന്നവർ തിരക്ക് കണക്കിലെടുത്ത് നിശ്ചയിച്ച സമയത്തേക്കാൾ നേരത്തെ യാത്ര തിരിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts