കർണാടക എക്സാമിനേഷൻ അതോറിറ്റി(കെ.ഇ.എ.)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു!!

ബെംഗളൂരു: കർണാടക എക്സാമിനേഷൻ അതോറിറ്റി(കെ.ഇ.എ.)യുടെ വെബ്‌സൈറ്റ് ഹാക്ക് ഹാക്ക് ചെയ്ത് വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തിയതായി പരാതി. എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (സി.ഇ.ടി.) രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങളാണ് ചോർത്തിയത്.

സ്വകാര്യ മാർക്കറ്റിങ് ഏജൻസിയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് കെ.ഇ.എ. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം. ശില്പ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ജൂലായ് അഞ്ചിന് വിവരങ്ങൾ ചോർത്തിയകാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും നവംബർ 21-നാണ് പരാതിനൽകിയത്.

2019-20 അധ്യയനവർഷത്തെ പ്രവേശനനടപടികൾ തുടങ്ങിയതു മുതൽ വിവരങ്ങൾ ചോർന്നിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു. കെ.ഇ.എ.യിൽ രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൊബൈലിലേക്ക് സ്വകാര്യ സ്ഥാപനങ്ങളും ഏജന്റുമാരും പ്രവേശനനടപടി സംബന്ധിച്ച സന്ദേശം അയച്ചതാണ് സംശയത്തിനിടയാക്കിയത്.

പല സ്ഥാപനങ്ങളും തങ്ങളുടെ കോളേജിന്റെ സൗകര്യങ്ങളും പ്ലേസ്‌മെന്റ് നേട്ടങ്ങളും വിശദീകരിച്ചാണ് ബന്ധപ്പെട്ടിരുന്നത്. കർണാടക, കേരളം, ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികളുടെ വിവരങ്ങളാണ് ചോർത്തപ്പെട്ടത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ വെബ്‌സൈറ്റിലെ തകരാർ പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നെന്നും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും കെ.ഇ.എ. അധികൃതർ വ്യക്തമാക്കി.

പോലീസ് അന്വേഷണത്തിൽ കെ.ഇ.എ.യിലെ ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും പങ്കുണ്ടെന്നു തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us