കാവേരി വിഷയം; കർണാടക ആർ.ടി.സിക്കും കേരള ആർ.ടി.സിക്കും വമ്പൻ സാമ്പത്തിക നഷ്ടം

ബെംഗളൂരു :കാവേരി നദീജല പ്രശ്‍നം കാരണം രണ്ടു സംസ്ഥാനങ്ങൾക്കും വമ്പൻ സാമ്പത്തിക നഷ്ടം.കഴിഞ്ഞ രണ്ടു ദിവസങ്ങളായി പകൽ സമയം കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തി വച്ചിരുന്നു.അതുമൂലം കർണാടക ആർ.ടി.സിക്ക്  കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

കർണാടകം ചൊവാഴ്ച 561 സർവീസുകളാണ് നിർത്തലാക്കിയത്.ബുധനാഴ്ച 536 സർവീസുകളും റദ്ദാക്കി.കേരളത്തിന്റെ 18 സർവീസുകളാണ് ബുധനാഴ്ച നിർത്തലാക്കിയത്.സമരം തുടർന്നു  പോവുകയാണെങ്കിൽ ഇരു സംസ്ഥാനങ്ങൾക്കും കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടാവുമെന്നാണ്  കണക്കുകൂട്ടൽ.വൈകിട്ട് ആറിന് ശേഷമുള്ള സർവീസുകൾ ഇപ്പോൾ നടത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ സമരം ശക്തമാവുകയാണെങ്കിൽ ഈ സർവീസുകളെയും പ്രതികൂലമായി ബാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു
  എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുൾപ്പടെ ബെലന്തൂരില്‍ സ്റ്റോപ്പ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us