ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനമായി നൽകി ട്രാഫിക് പോലീസ് 

ചെന്നൈ: റോഡ് നിയമങ്ങൾ പാലിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് വെളുത്തുള്ളി സമ്മാനമായി നൽകിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നൽകിയത്. ഒരോരുത്തർക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നൽകിയത്. തമിഴ്‌നാട്ടിൽ ഇപ്പോൾ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെൽമെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേർന്നായിരുന്നു പരിപാടി…

Read More

6 വയസിനു മുകളിലുള്ള കുട്ടികൾ ഇരുചക്ര യാത്രയിൽ ഹെൽമെറ്റ്‌ ധരിച്ചില്ലെങ്കിൽ കർശന നടപടി

ബെംഗളൂരു: ഇരുചക്രവാഹനങ്ങളിൽ 6 വയസിനു മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ്‌ ധരിക്കാതെ യാത്ര ചെയ്താൽ നടപടി കർശനമാക്കുമെന്ന് ട്രാഫിക് പോലീസിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ അറിയിച്ചു.

Read More

സർക്കാർ ഓഫീസിൽ ജീവനക്കാർ എത്തുന്നത് ഹെൽമറ്റ് ധരിച്ച് ; എന്താ കാര്യം എന്നല്ലേ? 

തെലങ്കാന: ഹെൽമറ്റിടാതെ ഇരുചക്രവാഹനമോടിച്ചാൽ പണി കിട്ടുംza. പിഴ അടക്കേണ്ടത് പേടിച്ച് പലരും ഹെൽമറ്റ് മറക്കാതെ ഇടാറുമുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാർ ഓഫീസിലെത്തിയാലും ഹെൽമറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെ പേടിച്ചിട്ടല്ല കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ബീർപൂർ മണ്ഡലത്തിലെ മണ്ഡലം പരിഷത്ത് ഡെവലപ്‌മെന്റ് (എംപിഡിഒ) ഓഫീസിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ്…

Read More

ഹെല്‍മെറ്റില്‍ പാമ്പുമായി യുവാവ് കറങ്ങിയത് 2 മണിക്കൂർ 

തൃശൂർ: ഹെല്‍മെറ്റില്‍ പാമ്പ് കയറിയത്​ അറിയാതെ യുവാവ് ബൈക്ക്​ യാത്ര നടത്തിയത്​ രണ്ടുമണിക്കൂറിലേറെ. ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്. പാമ്പ്​ കയറിയത്​ ശ്രദ്ധയില്‍പ്പെടാതിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ പോയിവന്നിരുന്നതായും വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ്​ സംഭവങ്ങളുടെ തുടക്കം. ഹെൽമെറ്റ് ധരിച്ച് ജിന്‍റോ ബൈക്കിൽ ഗുരുവായൂർ പോയി. അതിനുശേഷം തിരികെ കോട്ടപ്പടി പള്ളിയിൽ എത്തുകയും, ഹെൽമെറ്റ് ബൈക്കിൽവെച്ചശേഷം അവിടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്‍റോ…

Read More

നഗരത്തിൽ ഐഎസ്‌ഐ ഹെൽമറ്റുകൾ മോഷണം പതിവാകുന്നു 

ബെംഗളൂരു: ജില്ലയിൽ ഉയർന്ന നിലവാരമുള്ള ഐഎസ്‌ഐ ഹെൽമറ്റുകൾ മോഷണം പോകുന്നു. ഇരുചക്രവാഹന യാത്രികരിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഐഎസ്ഐ ഹെൽമറ്റുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവരികയാണ്. ഇതുമൂലം മറ്റൊരു ഹെൽമറ്റ് വാങ്ങി ബൈക്ക് യാത്രികരുടെ പോക്കറ്റിൽ ആയിരക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. ചിക്കമംഗളൂരു നഗരത്തിലെ ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായി സർക്കാർ നിരവധി കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നിയമം പാലിക്കാൻ ബൈക്ക് യാത്രക്കാർ ഗുണനിലവാരമുള്ള ഹെൽമറ്റ് വാങ്ങുന്നു. എന്നാൽ മോഷണക്കേസുകൾ ദിനംപ്രതി വർധിക്കുന്നതിലുള്ള അതൃപ്തിയും ബൈക്ക് യാത്രികർ അറിയിച്ചു.

Read More

പോലീസിന് പിഴ ചുമത്തി ട്രാഫിക് പോലീസ്

ബെംഗളൂരു: ശരിയായ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പോലീസുകാരനെ കയ്യോടെ പിടികൂടി പിഴ ചുമത്തി ട്രാഫിക് പോലീസ്. ബെംഗളൂരുവിലെ ആർ.ടി നഗറിലാണ് ബൈക്ക് യാത്രികനായ പോലീസുകാരന് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. തൊപ്പി ഹെൽമറ്റാണ് പോലീസ് ധരിച്ചിരുന്നത്. എന്നാൽ നഗരങ്ങളിൽ ഇത്തരത്തിലുള്ള ഹെൽമെറ്റുകൾ നിരോധിച്ചിരുന്നു. പിഴ ചുമത്തിയതിന്റെ ചിത്രം ആർ. ടി നഗർ പോലീസ് ട്വിറ്ററിൽ പങ്കുവെച്ചു. ‘ഗുഡ് ഈവനിംഗ്, പോലീസുകാരന് ഹാഫ് ഹെൽമറ്റ് കേസ് ചുമത്തി, നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ടാണ് സമൂഹത്തിൽ വൈറലായത്.

Read More

ബൈക്ക് യാത്രയിൽ ഹെൽമെറ്റിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന വീഡിയോ പുറത്ത് വിട്ട് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബൈക്ക് യാത്രികർക്ക് ഹെൽമറ്റിന്റെ പ്രധാന്യം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബെംഗളൂരു പോലീസ്. ബൈക്കിൽ സഞ്ചരിക്കുന്ന ആൾ തെറിച്ചുവീണ് ബസിന്റെ ടയറുകൾക്കടിയിലേക്ക് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതും ആണ് വീഡിയോയിൽ കാണിക്കുന്നത്. ‘നല്ല നിലവാരമുള്ള ഐഎസ്‌ഐ മാർക്ക് ഹെൽമറ്റ് ജീവൻ രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണർ ബി.ആർ.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്. വീഡിയോയിൽ അപകടത്തിൽപ്പെടുന്ന ബൈക്ക് യാത്രികൻ 19-കാരനായ അലക്‌സ് സിൽവ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു വളവിൽ എതിർവശത്ത് നിന്ന് വരുന്ന…

Read More

മാർച്ചിൽ മാത്രം പോലീസ് പിടികൂടിയ ഹെൽമറ്റ് രഹിത യാത്രക്കാരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് 

ബെംഗളൂരു: ട്രാഫിക് പോലീസ് (ബിടിപി) ഹെൽമെറ്റ് ഇല്ലാതെ 3.5 ലക്ഷം കേസുകളും ഹെൽമെറ്റ് ധരിക്കാത്ത 2.1 ലക്ഷം പിലിയൺ റൈഡർമാരുടെ കേസുകളും മാർച്ചിൽ മാത്രം നഗരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച് 16 ന് ട്രാഫിക് പോലീസ് ആരംഭിച്ച ഹെൽമറ്റ് ധരിക്കുന്നതിനും സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുമുള്ള ബോധവൽക്കരണ കാമ്പയിന്റെ ഭാഗമാണ് ഓൺ-ഗോയിംഗ് ഡ്രൈവ്. ഐഎസ്‌ഐ സർട്ടിഫിക്കേഷനോ ഹാഫ് ഹെൽമെറ്റോ അല്ലാത്ത ഹെൽമറ്റ് ധരിക്കുന്നവരിൽ നിന്ന് ബിടിപി പിഴ ഈടാക്കാൻ തുടങ്ങിയിട്ടില്ല. ഐഎസ്‌ഐ അംഗീകൃത ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് റൈഡർമാരെ ബോധവൽക്കരിക്കുന്നതിനുള്ള പ്രചാരണമാണ് ഇതെന്ന് ജോയിന്റ് പോലീസ്…

Read More

പുനീത് രാജ്‌കുമാറിന്റെ സ്മരണയിൽ ഹെൽമെറ്റ്‌ ക്യാപെയ്ൻ

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്‌കുമാറിന്റെ സ്മരണയിൽ ഹെൽമെറ്റ്‌ ക്യാപെയ്ൻ നടത്തി ബെംഗളൂരു പോലീസ്. റോഡ് അപകടങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ഹെൽമെറ്റ്‌ ന്റെ പ്രധാന്യം സമ്പാദിച്ചാണ് ക്യാപെയ്ൻ നടത്തിയത്. നടന്റെ ഭാര്യ അശ്വനി പുനീത് രാജ്‌കുമാർ ക്യാപെയ്ൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോഡ് അപകടം സംബന്ധിച്ചുള്ള ബോധവൽക്കരണം നൽകുന്ന പുനീത് കുമാറിന്റെ മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയും പ്രദർശിപ്പിച്ചു. ചടങ്ങിൽ ബെംഗളൂരു പോലീസ് കമ്മീഷ്ണർ, ട്രാഫിക് ജോയിന്റ് കമ്മീഷ്ണർ തുടങ്ങിയവർ സംബന്ധിച്ചു.

Read More

ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെൽമെറ്റ് വിൽക്കുന്നവർക്ക് എതിരേ നടപടി.

ബെംഗളൂരു: ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെൽമെറ്റ് വിൽക്കുന്ന കച്ചവടക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ്. വരും ദിവസങ്ങളിലായി ഉടൻ തന്നെ ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഹെൽമെറ്റ് വിൽപ്പന നടത്തുന്ന മുഴുവൻ കച്ചവടക്കാർക്കും മുന്നറിയിപ്പ് നൽകിയതായി ട്രാഫിക് പോലീസ് അറിയിച്ചട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നടന്ന ബോധവത്കരണ പരിപാടിയോടുബന്ധിച്ചാണ് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഇവർക്ക് പുറമെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനയാത്രക്കാർക്കും ട്രാഫിക് പോലീസ് ബോധവത്കരണം സംഘടിപ്പിച്ചുവരികയാണ്.  നിലവാരം കുറഞ്ഞ ഹെൽമെറ്റ് ധരിക്കുന്നവരിൽ നിന്ന് സിറ്റി ട്രാഫിക് പോലീസ്…

Read More
Click Here to Follow Us