ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെൽമെറ്റ് വിൽക്കുന്നവർക്ക് എതിരേ നടപടി.

ബെംഗളൂരു: ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെൽമെറ്റ് വിൽക്കുന്ന കച്ചവടക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ്.

വരും ദിവസങ്ങളിലായി ഉടൻ തന്നെ ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഹെൽമെറ്റ് വിൽപ്പന നടത്തുന്ന മുഴുവൻ കച്ചവടക്കാർക്കും മുന്നറിയിപ്പ് നൽകിയതായി ട്രാഫിക് പോലീസ് അറിയിച്ചട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ നടന്ന ബോധവത്കരണ പരിപാടിയോടുബന്ധിച്ചാണ് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഇവർക്ക് പുറമെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനയാത്രക്കാർക്കും ട്രാഫിക് പോലീസ് ബോധവത്കരണം സംഘടിപ്പിച്ചുവരികയാണ്. 

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

നിലവാരം കുറഞ്ഞ ഹെൽമെറ്റ് ധരിക്കുന്നവരിൽ നിന്ന് സിറ്റി ട്രാഫിക് പോലീസ് പിഴ ഈടാക്കുകയും ബൈക്ക് പിടിച്ചെടുക്കുകയും ചെയ്യുമെന്നും  തുടർന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അംഗീകരിച്ച ഹെൽമെറ്റും പർച്ചേസ് ബില്ലും ഹാജരാക്കിയാൽ മാത്രമേ പോലീസ് വാഹനം വിട്ടുനൽകുകയുള്ളു എന്നും ഒരു മുന്നറിയിപ്പായി ട്രാഫിക് പോലീസ് ബൈക്ക് യാത്രികരോട് പറയുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts