ഹെല്‍മെറ്റില്‍ പാമ്പുമായി യുവാവ് കറങ്ങിയത് 2 മണിക്കൂർ 

തൃശൂർ: ഹെല്‍മെറ്റില്‍ പാമ്പ് കയറിയത്​ അറിയാതെ യുവാവ് ബൈക്ക്​ യാത്ര നടത്തിയത്​ രണ്ടുമണിക്കൂറിലേറെ.

ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്.

പാമ്പ്​ കയറിയത്​ ശ്രദ്ധയില്‍പ്പെടാതിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ പോയിവന്നിരുന്നതായും വീട്ടുകാർ പറയുന്നു.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ്​ സംഭവങ്ങളുടെ തുടക്കം. ഹെൽമെറ്റ് ധരിച്ച് ജിന്‍റോ ബൈക്കിൽ ഗുരുവായൂർ പോയി.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

അതിനുശേഷം തിരികെ കോട്ടപ്പടി പള്ളിയിൽ എത്തുകയും, ഹെൽമെറ്റ് ബൈക്കിൽവെച്ചശേഷം അവിടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയും ചെയ്തു.

രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്‍റോ ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരുമ്പോഴാണ് പാമ്പ് നിലത്ത് വീണത്.

ഇതോടെ ഭയന്നുപോയ യുവാവ് ഛര്‍ദ്ദിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു.

പിന്നാലെ ഇയാളെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയായിരുന്നു.

രക്ത പരിശോധന അടക്കം നടത്തിയതില്‍ നിന്ന് ജിന്‍റോയ്ക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

നിലവിൽ ജിന്‍റോക്ക്​ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts