നഗരത്തിലെ ട്രാഫിക് ബ്ലോക്കിനെ ട്രോളി രണ്ടര വയസുകാരൻ

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. പല സ്ഥലങ്ങളിൽ നിന്നായി ഒരുപാട് പേർ ഈ നഗരത്തിലേക്ക് കുടിയേറിയിട്ടുണ്ട്.

ഇവിടുത്തെ നിരത്തുകള്‍ എപ്പോഴും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കും..

നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നത് സാധാരണമാണ്.

എന്നാല്‍ ഒരുകൊച്ചുകുട്ടിയുടെ പ്രവൃത്തി ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകാന്‍ ഇടയാക്കിയിരിക്കുന്നു.

പവന്‍ ഭട്ട് എന്നയാള്‍ എക്‌സില്‍ പങ്കുവച്ച ചിത്രത്തിലാണ് ഇക്കാര്യമുള്ളത്.

  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു

ചിത്രത്തില്‍ കുറച്ച്‌ കളിപ്പാട്ടങ്ങള്‍ നിരനിരയായി വച്ചിരിക്കുന്നത് കാണാം.

അടിക്കുറിപ്പിൽ പവന്‍റെ അനന്തരവനാണ് ഇത്തരത്തില്‍ കളിപ്പാട്ടങ്ങള്‍ നിരത്തിവച്ചിരിക്കുന്നത്.

നഗരത്തിലെ നിരത്തിനെയാണത്രെ ആ രണ്ടര വയസുകാരന്‍ ട്രോളിയത്.

ആ കുഞ്ഞിന്‍റെ മനസില്‍ ഇത്തരത്തില്‍ പതിഞ്ഞ അവിടുത്തെ ഗതാഗതസ്ഥിതി എത്ര ഭീകരമെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലൊ.

നെറ്റിസണില്‍ ഇത് വലിയ ചര്‍ച്ചയായതോടെ നിരവധി അഭിപ്രായങ്ങള്‍ എത്തുകയുണ്ടായി.

ആ കുട്ടി യുവാവാകുന്ന കാലത്തും ഈ അവസ്ഥയ്ക്ക് വലിയ മാറ്റം വരാന്‍ തരമില്ല; അധികൃതര്‍ കണ്ണുതുറക്കട്ടെ എന്നാണൊരാള്‍ എക്സിൽ കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts