രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചെന്ന ആരോപണത്തിൽ ഖേദം രേഖപ്പെടുത്തി സിദ്ധരാമയ്യ 

ബെംഗളൂരു: രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചതിനെ തുടർന്ന് ഉയർന്ന ആരോപണത്തില്‍ ഖേദം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ.

മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ അവർ എന്നു ബഹുമാനാർഥം പരാമർശിക്കുന്ന കന്നഡ വാക്കായ ‘അവരു’ എന്നതിനു പകരം ‘അവളു’ എന്നാണ് പറഞ്ഞത്.

രാജ്യത്തിന്റെ പ്രഥമപൗരയ്ക്ക് ബഹുമാനം കല്‍പിക്കാത്ത മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണമെന്ന ആവശ്യവുമായി ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചർച്ചയായത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

തുടർന്നാണ് തന്നെപ്പോലെ പിന്നാക്ക സമുദായത്തെ പ്രതിനീധികരിക്കുന്ന രാഷ്ട്രപതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പ്രസംഗത്തിനിടെ നാവു പിഴച്ചതാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും രാഷ്ട്രപതിയെ ക്ഷണിക്കാത്ത ദലിത് സമുദായത്തില്‍ നിന്നായതു കൊണ്ടാണെന്ന് പറയുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ നാവു പിഴച്ചത്.

തുടർന്ന് ഇതിനെതിരെ ബിജെപിയും ദളും ഒരുപോലെ വിമർശനങ്ങളുമായി രംഗത്തു വരികയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts