താരപുത്രിയുമായി നടൻ ചിമ്പു പ്രണയത്തിൽ

തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് നടന്‍ ചിമ്പു.

സിനിമയില്‍ റൊമാന്റിക് ഹീറോയായി തിളങ്ങി നില്‍ക്കുന്നതിനൊപ്പം ഇടയ്ക്കിടെ ചിമ്പു പ്രണയത്തിലാണെന്നും ഉടനെ വിവാഹിതനായേക്കും എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്.

മുന്‍നിര നടിമാരുടെ പേരിനൊപ്പമാണ് പലപ്പോഴും നടന്റെ പേര് കൂടി ചേര്‍ത്ത് ഊഹാപോഹങ്ങള്‍ പ്രചരിക്കാറുള്ളത്.

നയൻ‌താര, തൃഷ, ഹാൻസിക ഉൾപ്പെടെ ആ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.

അത്തരത്തില്‍ വീണ്ടും ചിമ്പുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

തമിഴിലെ മുന്‍നിര നടിയും താരപുത്രിയുമായ വരലക്ഷ്മിയുടെ പേരിനൊപ്പമാണ് ഇത്തവണ നടന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നത്.

നടന്‍ ചിമ്പുവിന്റെ പേരിനൊപ്പം നിരവധി നടിമാരുടെ പേരുകള്‍ പല കാലത്തായി ഉയര്‍ന്ന് വന്നിരുന്നു.

ഏറ്റവുമൊടുവില്‍ വീണ്ടും ഒരു പ്രമുഖ നടിയുമായി പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

നടി വരലക്ഷ്മി ശരത്കുമാറിനെ ചിമ്പു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

തെന്നിന്ത്യന്‍ നടന്‍ ശരത്കുമാറിന്റെയും ആദ്യ ഭാര്യ സായയുടെയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ചിമ്പുവിനൊപ്പം നായികയായി വരലക്ഷ്മി അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോള്‍ പ്രണയത്തിലേക്ക് എത്തിയെന്നാണ് വിവരം.

ഉടൻ വിവാഹം നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
[masterslider id="10"]

Related posts