ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല, രാത്രി 8 ന് അടിയന്തര മെഡിക്കൽ ബോർഡ്‌ ചേരും

കൊച്ചി: നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാത്രി എട്ടിന് ചേരുമെന്നും മന്ത്രി സജി ചെറിയാന്‍. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടര്‍മാരും മെഡിക്കല്‍ ബോര്‍ഡില്‍ സംബന്ധിക്കും. തുടര്‍ ചികിത്സയെ പറ്റിയുള്ള കാര്യം ബോര്‍ഡില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ തുടരുന്നത്.

Read More

ആരോഗ്യ നിലയിൽ മാറ്റമില്ല, ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ

കൊച്ചി:നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഗുരതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യസൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്

Read More

നടൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തതോടെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.

Read More

നടൻ ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ പുരോഗതി, പരിശോധനയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം

കൊച്ചി: ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചി ലേക് ഷോറില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്‍റിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇപ്പോള്‍ അദ്ദേഹത്തെ ചികിത്സയിക്കാനും പരിശോധിയ്ക്കാനും പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ് നിലയില്‍ പുരോഗതി ഉണ്ടായത്. തിരുവനന്തപുരം ആര്‍സിസിയിലേയും തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജിലെയും വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ആശപുത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത സ്ഥിതിവിശേഷമായിരുന്നു. നടന്‍ ഗണേഷ് കുമാറിന്‍റെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍റെയും ഇടപെടലിനെ തുടര്‍ന്നാണ്…

Read More

നടൻ രാം ചരൺ ഹോളിവുഡിലേക്ക്

ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ച്‌ നടന്‍ രാം ചരണ്‍ തേജ. താനും ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് നടന്‍ സൂചന നല്‍കിയത്. അതേസമയം കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തതെന്നും നടന്‍ ചോദിച്ചു.’ആര്‍ ആര്‍ ആര്‍ തങ്ങളുടെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുത്തും. ഓസ്കര്‍ ലഭിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കൂടെ…

Read More

ഇന്നസെന്റ് ആശുപത്രിയിൽ

കൊച്ചി: പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം ഒരാഴ്ച മുന്‍പായിരുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അല്‍പം ഗുരുതരമായെന്നും എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Read More

ബന്ധുക്കൾ വിഷം നൽകി, നടൻ പൊന്നമ്പലത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു

ചെന്നൈ: തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തിളങ്ങിനിന്ന വില്ലനായിരുന്നു പൊന്നമ്പലം. സ്റ്റണ്ട് ആർട്ടിസ്റ്റായി തുടക്കംകുറിച്ച താരം നാട്ടാമൈ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സൂപ്പർതാരങ്ങൾക്കൊപ്പവും വില്ലനായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് വൃക്കകളുടെ പ്രവർത്തനം നിലച്ച് ഇദ്ദേഹം ആശുപത്രിയിൽ ആയത്. മരണത്തിന്റെ വക്കിൽ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ്…

Read More

ബോളിവുഡ് നടൻ സമീർ ഖാഖർ അന്തരിച്ചു

ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം. നടന്റെ സഹോദരന്‍ ഗണേഷ് ഖാഖറാണ് മരണവിവരം പുറത്ത് വിട്ടത് . ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വസന സംബന്ധമായും മൂത്രാശയ സംബന്ധമായുമുള്ള പ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. പുലര്‍ച്ചെ 4.30 നാണ് മരണം സംഭവിച്ചത്. എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്പരകളായ നുക്കഡ്, സര്‍ക്കസ് എന്നിവയിലൂടെയാണ് സമീര്‍ ഖാഖര്‍ ശ്രദ്ധ നേടുന്നത്. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെയും സണ്‍ഫ്‌ലവര്‍…

Read More

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടു; പ്രഭാസ് ചികിത്സയ്ക്കായി വിദേശത്തേക്ക്

തെന്നിന്ത്യയിലും ബോളിവുഡിലുമുള്ള ആരാധകരെ ആശങ്കയിലാക്കി പ്രഭാസിന്റെ ആരോ​ഗ്യത്തേക്കുറിച്ചുള്ള വാർത്തകൾ. ഏറെ ആരാധകരുള്ള താരമായ പ്രഭാസിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റേതായി പുതിയ ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെയാണ് ആരാധകരെ ആശങ്കയിലാക്കിക്കൊണ്ട് താരത്തിന്റെ ആരോ​ഗ്യം മോശമായതായതായുള്ള വാർത്തകൾ പ്രചരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളാണ് താരം പല സിനിമകളുടേയും ഷൂട്ടിങ് തിരക്കിലാണ്. ഇടവേളയില്ലാതെയുള്ള സിനിമ ചിത്രീകരണം നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പ്രഭാസിന്റെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് താല്‍കാലികമായി നിര്‍ത്തി. പ്രഭാസിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരിയിൽ ചിത്രീകരണം…

Read More

നടൻ മിഥുൻ രമേശ്‌ ആശുപത്രിയിൽ

നടനും അവതാരകനുമായ മിഥുൻ രമേശിനെ ബെൽസ് പാൾസി എന്ന രോഗം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്ത് ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ…

Read More
Click Here to Follow Us