വിജയ് യുടെ പാർട്ടിയുടെ പേരിനെതിരെ പരാതി

ചെന്നൈ: നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകൻ.

കഴിഞ്ഞ ദിവസമാണ് നടൻ വിജയ് യുടെ പാർട്ടിയുടെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്.

ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകൻ പരാതിയിൽ പറയുന്നത്.

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകൻ പറഞ്ഞു.

2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്.

ക്യാമറ ചിഹ്നത്തില്‍ പാർട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

ടി.വി.കെ എന്നാണ് ഈ പാർട്ടിയുടെയും ചുരുക്കപ്പേര്.

പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നല്‍കുമ്പോൾ പേര് പ്രശ്നമാകുമെന്നും ഈ വിഷയം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വേല്‍മുരുകൻ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts