വിജയ് യുടെ പാർട്ടിയുടെ പേരിനെതിരെ പരാതി

ചെന്നൈ: നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകൻ. കഴിഞ്ഞ ദിവസമാണ് നടൻ വിജയ് യുടെ പാർട്ടിയുടെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകൻ പരാതിയിൽ പറയുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകൻ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാർട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.…

Read More

ജന്മദിനാഘോഷത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു 

ബെംഗളൂരു: രാമനഗരയിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ ബഹളത്തിൽ യുവാവിനെ ആയുധം കൊണ്ട് വെട്ടിക്കൊന്നു. രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ കുഡൂർ പോലീസ് സ്‌റ്റേഷന് പരിധിയിലെ തിമ്മഗൗഡന പാല്യയിൽ ആണ് സംഭവം. കുഡുരു ഹോബലിയിലെ തിമ്മെഗൗഡ പാളയയിലെ കോർപ്പറേറ്റർ മഞ്ജുനാഥിൻ്റെ തോട്ടത്തിൽ സുഹൃത്തുക്കളെല്ലാം ചേർന്ന് പിറന്നാൾ ആഘോഷം നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഈ സമയ അശോകൻ എന്ന യുവാവിനെ മാരകസ്ത്രങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദിലീപ് എന്ന യുവാവിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു കൊലപാതകം. ബഹളം കേട്ട് നാട്ടുകാർ പോലീസിനെ വിളിച്ചു.

Read More

പുതുവത്സരാഘോഷം; സജീവമകനൊരുങ്ങുന്ന ലഹരി വിപണിയെ വരിഞ്ഞുമുറുക്കി പോലീസ് 

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന നഗരത്തിൽ വിദേശ മയക്കുമരുന്ന് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായി സിസിബി പോലീസ് അടുത്തിടെ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ ലിയനാർഡ് ഒക്വുഡിലി (44) എന്ന ആഫ്രിക്കൻ വംശജനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ പിടികൂടുകയും ചെയ്തിരുന്നു. 16 കിലോ ഭാരമുള്ള വിലപിടിപ്പുള്ള മയക്കുമരുന്ന്, 500 ഗ്രാം തൂക്കമുള്ള കൊക്കെയ്ൻ, ഒരു മൊബൈൽ ഫോൺ, എന്നിവ പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സാൻഡൽവുഡിലെ ചില നടന്മാരും നടിമാരുമായി…

Read More

സുഹൃത്തിന് പാർട്ടി നടത്തി; യുവതിക്ക് നഷ്ടമായത് 3.5 ലക്ഷം രൂപയുടെ സ്വർണം

POLICE

ബെംഗളൂരു: തന്റെ സുഹൃത്തിന്റെ ജന്മദിന പാർട്ടി വീട്ടിൽ സംഘടിപ്പിച്ച് സുഹൃത്തിനെ അമ്പരപ്പിക്കാൻ ശ്രമിച്ച 24 കാരിയായ യുവതി സ്വയം ഞെട്ടി. ജന്മദിന പാർട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് വൈനിൽ ഉറക്കഗുളികകൾ കലർത്തി യുവതിക്ക് നൽകിയ ശേഷം 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. ഗണിഗരപാളയ സ്വദേശിനിയായ വേദവതി തലഘട്ടപുര പോലീസിനെ സമീപിച്ചതിനെ തുടർന്ന് സുഹൃത്ത് പ്രീതിയെ പിടികൂടുകയായിരുന്നു. ചേതനും വേദവതിയും പ്രീതിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പോലീസ് പറഞ്ഞു. അങ്ങനെയാണ് വേദവതിയും പ്രീതിയും തങ്ങളുടെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചതും. ജൂൺ…

Read More

വീണ്ടും അരുംകൊല; തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു.

കണ്ണൂർ: കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലാണ് CPM പ്രവർത്തകൻ വെട്ടേറ്റ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ട് മണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ക്രൂരമായി വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം…

Read More

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി കോൺ​ഗ്രസിന്റെ കൺസൽട്ടൻസി; ആദായനികുതി പരിശോധന നടത്തി ഉദ്യോ​ഗസ്ഥർ

ബെം​ഗളുരു; തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി കർണ്ണാടകയിൽ ആരംഭിച്ച കോൺ​ഗ്രസിന്റെ കൺസൽട്ടൻസി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ചണ്ഡീ​ഗഡ്, സൂറത്ത്, ബെം​ഗളുരു എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കെപി സിസി അധ്യക്ഷൻ ഡികെ ശിവകുമാർ ചുമതലപ്പെടുത്തിയ ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അധികൃതർ റെയ്ഡ് നടത്തിയത്. എന്നാൽ തങ്ങളുടെ സ്ഥാപനമായ ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ അധികൃതർക്ക് കണ്ടെടുക്കുവാനായിട്ടില്ലെന്ന് സഹ സ്ഥാപകനായ…

Read More

ഇനി വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അഞ്ച് വർഷം ഭരിക്കാനുള്ള അവസരമുണ്ടാക്കി തരണം; എച്ച്ഡി കുമാരസ്വാമി

ബെം​ഗളുരു; 123 സീറ്റുനേടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുടെയും പിന്തുണയില്ലാതെ സർക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് എച്ച്ഡി കുമാരസ്വാമി. വോട്ടർമാരുടെ പിന്തുണ നേടാനായി വൈകാരിക പ്രസം​ഗവുമായാണ് ഇത്തവണ എത്തിയത്. പാർട്ടിക്ക് അഞ്ച് വർഷം സ്വതന്ത്രമായി ഭരിക്കാനുള്ള അവസരം ഉണ്ടാക്കി തരണമെന്നും 2023 ലേത് തന്റെ അവസാന നിയമസഭാ തിരഞ്ഞെടുപ്പ് ആയിരിയ്ക്കുമെന്നും എച്ച്ഡി കുമാരസ്വാമി. മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് എച്ച്ഡി കുമാരസ്വാമി വോട്ടർമാരുടെ പിന്തുണ അഭ്യർഥിച്ചത്. ദൈവാനു​ഗ്രഹത്താൽ രണ്ട് തവണ മുഖ്യമന്ത്രിയാകുവാൻ സാധിച്ചെന്നും അ​ദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ നിയമസഭാ തിരഞ്ഞെടുപ്പാണെന്നും എച്ച്ഡി കുമാരസ്വാമി പറഞ്ഞു.…

Read More

ഇനി കർണ്ണാടകത്തിൽ പുതിയ യു​ഗം വരും; കുമാരസ്വാമി‌‌‌‌

ബെം​ഗളുരു; 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കർണ്ണാടകത്തിൽ പുതിയ യു​ഗം വരുമെന്ന് പ്രവചിച്ച് കുമാരസ്വാമി രം​ഗത്തെത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് കന്നഡി​ഗരുടെ പാർട്ടി അധികാരത്തിലെത്തുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞിരിക്കുന്നത്. 123 സീറ്റുകളാണ് ഇത്തരത്തിൽ ലക്ഷ്യം വയ്ക്കുന്നതെന്നും അറിയിച്ചു. അടുത്ത 17 മാസം കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി.തമിഴ് നാട്ടിലൊക്കെ പ്രാദേശിക പാർട്ടികൾ അധികാരത്തിൽ വരുന്നത് ചൂണ്ടിക്കാട്ടാനും കുമാരസ്വാമി മറന്നില്ല. ജനതപർവ്വ1.0 എന്ന നാലുദിവസത്തെ ശിൽപ്പശാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

Read More

യെദ്യൂരപ്പയുടെ സംസ്ഥാന പര്യടനം; ബിജെപിക്ക് ​ഗുണകരമെന്ന് വിലയിരുത്തൽ

ബെം​ഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ നടത്താൻ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന പര്യടനം ബിജെപിയ്ക്ക് ഏറെ ​ഗുണകരമാകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപെടുത്താൻ സംസ്ഥാന പര്യടനം നടത്തുമെന്ന് യെദ്യൂരപ്പ നടത്തിയ പ്രഖ്യാപനം ഏതാനും പാർട്ടി നേതാക്കളിൽ മുറുമുറുപ്പ് ഉണ്ടാക്കിയതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. നിലവിലെ മുഖ്യമന്ത്രി ബസവ ബൊമ്മൈയുടെ പ്രവർത്തനം ഏറെ മികച്ചതെന്നും അരുൺ സിങ് വിലയിരുത്തി. ജനക്ഷേമ പദ്ധതികളുമായാണ് ബൊമ്മൈ മുന്നോട്ട് പോകുന്നതെന്നും നിരീക്ഷിച്ചു. ​ഗണേശ ചതുർഥിയ്ക്ക് ശേഷം പര്യടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമസഭ സമ്മേളനം വന്നതോടെ പര്യടനം…

Read More
Click Here to Follow Us