തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി കോൺ​ഗ്രസിന്റെ കൺസൽട്ടൻസി; ആദായനികുതി പരിശോധന നടത്തി ഉദ്യോ​ഗസ്ഥർ

ബെം​ഗളുരു; തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനായി കർണ്ണാടകയിൽ ആരംഭിച്ച കോൺ​ഗ്രസിന്റെ കൺസൽട്ടൻസി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

ചണ്ഡീ​ഗഡ്, സൂറത്ത്, ബെം​ഗളുരു എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.

കെപി സിസി അധ്യക്ഷൻ ഡികെ ശിവകുമാർ ചുമതലപ്പെടുത്തിയ ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അധികൃതർ റെയ്ഡ് നടത്തിയത്.

  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം

എന്നാൽ തങ്ങളുടെ സ്ഥാപനമായ ഡിസൈൻബോക്സ്ഡ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ അധികൃതർക്ക് കണ്ടെടുക്കുവാനായിട്ടില്ലെന്ന് സഹ സ്ഥാപകനായ നരേഷ് അറോറ അറിയിച്ചു.

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us