‘മൈ ഷുഗർ ഫാക്ടറി’ വിവാദം: ഉടൻ പാട്ടത്തിന് നൽകില്ലെന്ന് തീരുമാനം

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം ‘മൈ ഷുഗർ ഫാക്ടറി’ പാട്ടത്തിന് കൊടുക്കുന്നത് താൽകാലികമായി പിൻവലിച്ചു.

മാൻഡ്യയിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ 1934ൽ സ്ഥാപിച്ച ഫാക്ടറിയുടെ ഭാവി കാര്യങ്ങളിൽ തീരുമാനം എടുക്കാൻ വിദഗ്ധ സമിതി നിയമിക്കാനും തീരുമാനമായി.

വിദഗ്ധ സമിതി നിലവിലുള്ള കമ്പനി മുതലുകളും, ഭാവിയിലെ ചിലവുകളും കണക്കെടുത്ത് റിപ്പോർട്ട് സമർപ്പിക്കും. ഇവ പരിശോധിച്ച് മന്ത്രിസഭാ യോഗത്തിൽ അവസാന തീരുമാനം ഉണ്ടാകും.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

കമ്പനിക്ക് പുതിയ മാനേജിംഗ് ഡയറക്ടറും, അക്കൗണ്ടൻ്റും നിയമിക്കപ്പെടും. പുതിയ സീസൺ മുതൽ ഉത്പാദനം ആരംഭിക്കാനും തീരുമാനമായി. പാട്ടത്തിന് നൽകുന്നത് സംബന്ധിച്ച് വലിയ കർഷക പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേൃത്വത്തിലുള്ള യോഗം ചേർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts