കെ.എസ്.ആർ.ടി.സിയുടെ ബെംഗളൂരു-കുടക്-കണ്ണൂർ സർവീസ് പുനരാരംഭിക്കുന്നു

ബെംഗളൂരു : കുടക് വഴി കണ്ണൂർ ഭാഗത്തേയ്ക്കുള്ള ബസ് സർവീസുകൾ രണ്ടര മാസത്തിനു ശേഷം പുനരാരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി. ദീപാവലിയ്ക്കുമുമ്പായി സർവീസ് തുടങ്ങാനാണ് തീരുമാനം രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം തടയാൻ കുടക് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളെ തുടർന്ന് ഓഗസ്റ്റ് ആദ്യവാരമാണ് കണ്ണൂർഭാഗത്തേക്കുള്ള കേരള, കർണാടക ആർ.ടി.സി. സർവീസുകൾ റദ്ദാക്കിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ബസ് സർവീസ് തുടങ്ങാൻ അനുവദിക്കണമെന്ന് കർണാടക ആർ.ടി.സി. അധികൃതർ സർക്കാരിനോടും കുടക് ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു. അനുമതി ലഭിച്ചാൽ ദീപാവലിക്കു മുമ്പായി സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളിൽ…

Read More

ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു : ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി ട്രാഫിക് പോലീസ് .തിങ്കളാഴ്ച മൈസൂർ ബാറ്ററയനാപുര റോഡിലെ തിരക്കേറിയ നായണ്ടഹള്ളി ജംഗ്ഷനിലെ റോഡിലെ കുഴികൾ ട്രാഫിക് പോലീസ് മുൻകൈയെടുത്ത് നികത്തി.നിരവധി അപകടങ്ങൾക്ക് ഇടയാകാൻ സാധ്യതയുള്ള കുഴികൾ നികത്തിയതുവഴി ഒട്ടേറെ അപകടങ്ങളാണ് ഒഴിഞ്ഞുപോയത്. കുഴികൾ നികത്തുന്നത് ബിബിഎംപിയുടെ ജോലിയാണെങ്കിലും, ഇൻസ്പെക്ടർ ശോഭ ഹഡഗാലിയുടെ നേതൃത്വത്തിലുള്ള പോലീസുകാർ ട്രാക്ടർ ഡ്രൈവറുടെ സഹായത്തോടെ ഏകദേശം 10 കുഴികൾ നികത്തി.കുഴികൾ കാരണം ജംഗ്ഷനിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത കുറഞ്ഞതായി ഡിസിപി (ട്രാഫിക്ക്) കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

Read More

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ല; വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ആളുകളെ നിയന്ത്രിക്കുന്നതിനായി ഭരണകൂടം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ ഡി.വി. ഗിരീഷ് ഭദ്ര വൈൽഡ് കൺസർവേഷൻ ട്രസ്റ്റ്, സംസ്ഥാന വന്യജീവി ബോർഡ് മുൻ അംഗം എസ്. ഗിരിജശങ്കർ, വൈൽഡ്കാറ്റ്-സിയിലെ ശ്രീദേവ് ഹുലികെരെ എന്നിവർ തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രതിപാദിക്കുന്നു, ധാരാളം ആളുകൾ ഉണ്ടായിരുന്നിട്ടും ജില്ലാ ഭരണകൂടം നിശബ്ദ കാഴ്ചക്കാരായി തുടരുന്നു. ദസറ അവധി ദിവസങ്ങളിൽ, നൂറുകണക്കിന് ആളുകൾ ആണ് ചന്ദ്രദ്രോണ ഹിൽ റേഞ്ചുകൾ, ദേവരമണെ, കുദ്രേമുഖ്, ഭദ്ര വന്യജീവി സങ്കേതം, മറ്റ് സ്ഥലങ്ങൾ എന്നിവ…

Read More

നഴ്സിന്റെ ആത്മഹത്യ;ആശുപത്രി ജീവനക്കാർ പോലീസ് നിരീക്ഷണത്തിൽ

ബെംഗളൂരു: ദേവനഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യക്ക് പിന്നിൽ ഡോക്ടർമാരും ഒരു പുരുഷ നഴ്സുമാണെന്നും ,ഇവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവിശ്യപെട്ടത് നഴ്സിന്റെ അമ്മ രംഗത്ത്. ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ നിന്നുള്ള ശ്വേതാഞ്ജലി നായിക് തന്റെ സഹപ്രവർത്തകരോടൊപ്പം ആശുപത്രി കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന ഔദ്യോഗിക കേന്ദ്രത്തിൽ താമസിച്ചിരുന്നത്. ഓഗസ്റ്റ് 3 ന് സ്വയം വിഷം കുത്തിവച്ച് ശ്വേതാഞ്ജലി ഓഗസ്റ്റ് 29 ന് ഹോസ്പിറ്റലിൽ വെച്ച് മരിക്കുകയായിരുന്നു. ശ്വേതാഞ്ജലിയുടെ അമ്മ കാന്തമ്മ നായിക് നൽകിയ പരാതിയിൽ,നഴ്‌സ്‌ ഗിരീഷ്,ഡോക്ടർമാർ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചാർത്തി പോലീസ്…

Read More

നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിനെതിരെ പരാതി

മംഗളൂരു: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ലോകായുക്ത കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ മംഗളൂരുവിലെ ഒരു നിയമ വിദ്യാർത്ഥി പരാതി നൽകി. പാണ്ഡേശ്വറിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് വിദ്യാർത്ഥി കെഎസ്എൻ രാജേഷിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റിൽ കരങ്കൽപാടിയിൽ അദ്ദേഹത്തിന്റെ കീഴിൽ ഇന്റേണായിചേർന്നതായും  ഇതിനിടയിൽ, ലൈംഗിക ബന്ധത്തിന് രാജേഷ് നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. സെപ്റ്റംബറിൽ, അയാൾ പെൺകുട്ടിയെ തന്റെ ചേംബറിലേക്ക് വിളിച്ച് അപമര്യാദയായി പെരുമാറുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ലോകായുക്തയുടെ കീഴിലുള്ള അഴിമതി കേസുകളിൽസ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയായിരുന്നു കെഎസ്എൻ രാജേഷ്. അതേസമയം, ഇരയും പ്രതിയും തമ്മിൽ സംസാരിക്കുന്ന ഒരു ഓഡിയോ സോഷ്യൽ മീഡിയയിൽവൈറലായിരുന്നു,…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 349 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  349 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 399 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.41%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 399 ആകെ ഡിസ്ചാര്‍ജ് : 2936926 ഇന്നത്തെ കേസുകള്‍ : 349 ആകെ ആക്റ്റീവ് കേസുകള്‍ : 9100 ഇന്ന് കോവിഡ് മരണം : 14 ആകെ കോവിഡ് മരണം : 37967 ആകെ പോസിറ്റീവ് കേസുകള്‍ : 2984022…

Read More

ഉപതിരഞ്ഞെടുപ്പ് പ്രചാരണം ; ബി.എസ്‌ യെദിയൂരപ്പ നാളെ സിന്ധഗിയിൽ

ബെംഗളൂരു :ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബർ 20, 21 തീയതികളിൽ സിന്ധഗിയിലും 22, 23 തീയതികളിൽ ഹനഗലിലും പ്രചാരണം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, യെദ്യൂരപ്പ രണ്ട് സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു, ആവശ്യമെങ്കിൽ ഹനഗലിൽ കുറച്ച് ദിവസം പ്രചാരണം നടത്തുമെന്നും കൂട്ടിച്ചേർത്തു. രാജിവെച്ച് കരഞ്ഞില്ലെന്നും സ്വയം അധികാരത്തിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടിയിൽ ആരിൽനിന്നും സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സാഹചര്യത്തിലും കേന്ദ്രം ന്യൂനപക്ഷങ്ങളെ അവഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

Read More

കേരളത്തിൽ ഇന്ന് 7643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തഔറം : കേരളത്തിൽ ഇന്ന് 7643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂർ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസർഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211…

Read More

മോദിക്കെതിരായ വിവാദ ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് തിങ്കളാഴ്ച വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു. സംസ്ഥാന കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന്റെ ട്വീറ്റ് ഖേദകരമാണെന്നും അത് പിൻവലിച്ചുവെന്നും സംസ്ഥാന കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. “സിവിൽ, പാർലമെന്ററി ഭാഷ രാഷ്ട്രീയ സംഭാഷണങ്ങൾക്ക് ചർച്ച ചെയ്യാനാവാത്ത മുൻവ്യവസ്ഥയാണെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. സംസ്ഥാന കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മുഖേന പുതിയ സോഷ്യൽ മീഡിയ മാനേജർ ചെയ്ത ഒരു അപരിഷ്കൃത ട്വീറ്റിൽ ഖേദിക്കുകയും പിൻവലിക്കുകയും…

Read More

പുത്തൂരിൽ അസുഖബാധിതരായ വൃദ്ധ ദമ്പതികൾ തൂങ്ങിമരിച്ചു

ബെംഗളൂരു: പുത്തൂർ താലൂക്കിലെ ബഡഗന്നൂർ ഗ്രാമത്തിൽ താമസിക്കുന്ന അസുഖബാധിതരായ വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ചു.കെ സുബ്രഹ്മണ്യ ഭട്ട് (84), ശാരദ (78) ദമ്പതികൾ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ആറിന് മകൻ നാഗേഷിന്റെ ഭാര്യ ദമ്പതികളെ  ഉണർത്താൻ മുറിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രായവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളും പ്രമേഹവും സഹിക്കാനാവാതെ ജീവിതം അവസാനിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുബ്രഹ്മണ്യൻ നൈലോൺ കയർ ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ മറ്റൊരു മുറിയിൽ സമാനമായ അവസ്ഥയിലാണ് കാണപ്പെട്ടത്.പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിൽ ആണ്…

Read More
Click Here to Follow Us