രാഹുലിന്റെ കോലാർ സന്ദർശനം 16 ലേക്ക്

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശന തീയതി വീണ്ടും മാറ്റി. ഈ മാസം പത്തിലെ പരിപാടി പതിനാറിലേക്ക് മാറ്റിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ പക്ഷങ്ങള്‍ തമ്മില്‍ 25 സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുകയാണ്. സിദ്ധരാമയ്യ കോലാറില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല എന്നാണ് സൂചന. ഈ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദര്‍ശനത്തീയതി മാറ്റി വെച്ചത്.

Read More

ശിവകുമാറും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല ; സിദ്ധരാമയ്യ

ബെംഗളുരു:കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താനും ഡികെ ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡികെ ശിവകുമാറുമായി എനിക്ക് നല്ല ബന്ധമാണ്. തീര്‍ച്ചയായും ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജന്മഗ്രാമം വരുണ നിയോജക മണ്ഡലത്തിന് കീഴിലായതിനാലാണ് ഞാന്‍ അവിടെ നിന്നും മത്സരിക്കുന്നത്. താന്‍ എപ്പോഴും സജീവ രാഷ്ട്രീയത്തിലായിരിക്കുമെന്നും എന്നാല്‍…

Read More

കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ്‌ 

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് . കര്‍ണാടകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇഡി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ആദായ നികുതി, ഇഡി ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച്‌ റെയ്ഡ് നടത്തുമെന്ന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ കെ സി വേണുഗോപാലിന്റെ വസതിയില്‍ രാത്രി അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജേവാലയുമാണ് രാത്രി വൈകി വാര്‍ത്താസമ്മേളനം…

Read More

സുള്ള്യ സ്ഥാനാർഥിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്‌

ബെംഗളൂരു: സുള്ള്യ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ദക്ഷിണ കന്നഡ ഡിസിസി ഓഫീസിന് മുമ്പില്‍‌ ധര്‍ണ നടത്തി. മണ്ഡലത്തിലെ പ്രമുഖ നേതാവായ നന്ദകുമാറിന്‍റെ അനുയായികളാണ് പ്രതിഷേധം നടത്തിയത്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ജി. കൃഷ്ണപ്പയെ പിന്‍വലിച്ച്‌ നന്ദകുമാറിന് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയായ നന്ദകുമാറിനെ പോരാട്ടത്തിനിറക്കിയാല്‍ കോണ്‍ഗ്രസിന്‍റെ വിജയം തങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. മെയ് 10-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക…

Read More

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി, കർണാടക മലയാളി കോൺഗ്രസിൽ പ്രതിഷേധം

ബെംഗളൂരു:കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി എം പി യെ അയോഗ്യൻ ആക്കിയ നടപടിയിൽ കർണാടക മലയാളി കോൺഗ്രസ്സ് പ്രതിഷേധം രേഖപ്പെടുത്തി . മോദി അദാനി കൂട്ടുകെട്ടിനെതിരെ എപ്പോഴും പാർലമെന്റിൽ ശബ്ദമുർത്തുന്ന രാഹുൽ ഗാന്ധി ഫാസിസത്തിനെതിരെ യുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനതയുടെ ശബ്ദമാണെന്നു കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു . ഇന്ത്യൻ ജനാധിപത്യത്തിനെതിരിയുള്ള വെല്ലുവിളിയാണ് ആർ എസ്സ് എസ്സും ബി ജെ പി യും നടത്തുന്നത് . രാജ്യം ഏകാധിപത്യ നിലപാടിലേക്കാണ് നീങ്ങുന്നത് . അഭിപ്രായം പറയുന്നവരെ ജയിലിലേക്ക് അടയ്ക്കുന്ന…

Read More

രാഹുൽ ഗാന്ധി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു

ബെംഗളുരു: ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ബെളഗാവിയില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന പ്രചാരണ പരിപാടിക്ക് രാഹുല്‍ തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന യുവജന സമ്മേളനമായ ‘യുവക്രാന്തി സംഗമ’ത്തെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ തുടങ്ങി നിരവധി നേതാക്കള്‍ സിപിഎഡ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മെഗാ റാലിയില്‍…

Read More

ആർ.എസ്.എസിനെ നിരോധിക്കാൻ സിദ്ധരാമയ്യയുടെ ആവശ്യം ദൗർഭാഗ്യകരം ; ബസവരാജ് ബൊമ്മെ 

ബെംഗളൂരു: ആർ.എസ്.എസിനെ നിരോധിക്കണമെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആർ.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണ്. സിദ്ധരാമയ്യ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു. പി.എഫ്.ഐയുടെ നിരോധനം ചോദ്യം ചെയ്യാൻ അയാളുടെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.എഫ്.ഐക്കെതിരായ കേസുകൾ പിൻവലിച്ചു. ഇപ്പോഴത് മറച്ച്‌ വെക്കാൻ വേണ്ടിയാണ് ആർ.എസ്.എസ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.’ -ബസവരാജ് ബൊമ്മൈ കൂട്ടിചേർത്തു. ആർ.എസ്.എസ് ദേശാഭിമാനികളുടെ സംഘടനയാണ്. പാവപ്പെട്ടവർക്കും അനാഥർക്കും വേണ്ടിയാണ്…

Read More

‘പേസിഎം’ പ്രചരണത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി 

ബെംഗളൂരു: തന്നെയും ബിജെപിയെയും അഴിമതി ചാർത്താനുള്ള ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. ഇവയെല്ലാം അടിസ്ഥാനരഹിതമെന്ന് ബൊമ്മൈ ആഞ്ഞടിച്ചു. പെസിഎം പ്രചാരണം കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ പ്രതിച്ഛായ മാത്രമല്ല, എന്റെ പ്രതിച്ഛായയും തകർക്കാനുള്ള ചിട്ടയായ പ്രചാരണമാണിത്. ഉടൻ കേസെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ബെംഗളൂരുവിൽ പ്രത്യക്ഷപ്പെട്ട “പേസിഎം” പ്രചാരണത്തെക്കുറിച്ച് ബൊമ്മൈ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം. ഇത്തരം കള്ളപ്രചരണത്തിന് ഒരു വിലയുമില്ല. കർണാടകയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം…

Read More

കർണാടക കോൺഗ്രസിൽ ഭിന്നത; ഭാരത് ജോഡോ യാത്രയ്ക്കായി പ്രവർത്തകരില്ല

ബെം​ഗളൂരു: കർണാടക കോൺഗ്രസിൽ ഭാരത് ജോഡോ യാത്രയുടെ പേരിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കമാണ് പരസ്യമായത് . ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ചേർന്ന യോ​ഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ…

Read More

സവർക്കറുടെ പോസ്റ്റർ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്സും

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉടുപ്പിയിലും മറ്റും സവർക്കറുടെ പോസ്റ്റർ ഉയർത്താൻ ശ്രമിച്ചത് സംഘർഷത്തിൽ ആയിരുന്നു കലാശിച്ചത് . തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയും പോലീസ് ഏർപ്പെടുത്തിയിരുന്നു. അതിനിടയിലാണ് സവർക്കറുടെ പോസ്റ്ററുകൾ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സും മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ പോപ്പുലർ ഫ്രണ്ടും ഇതേ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തിയിരുന്നു. ഉഡുപ്പിയിലെ ബ്രഹ്മഗിരി സർക്കിളിൽ സവർക്കറുടെ പോസ്റ്റർ ഇരിക്കുന്ന പ്രദേശത്ത് പോലീസ് കാവലുണ്ട്. അതേ സമയം ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ് ഇപ്പോഴും.

Read More
Click Here to Follow Us