ആർ.എസ്.എസിനെ നിരോധിക്കാൻ സിദ്ധരാമയ്യയുടെ ആവശ്യം ദൗർഭാഗ്യകരം ; ബസവരാജ് ബൊമ്മെ 

ബെംഗളൂരു: ആർ.എസ്.എസിനെ നിരോധിക്കണമെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ആർ.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആർ.എസ്.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണ്. സിദ്ധരാമയ്യ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു. പി.എഫ്.ഐയുടെ നിരോധനം ചോദ്യം ചെയ്യാൻ അയാളുടെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.എഫ്.ഐക്കെതിരായ കേസുകൾ പിൻവലിച്ചു. ഇപ്പോഴത് മറച്ച്‌ വെക്കാൻ വേണ്ടിയാണ് ആർ.എസ്.എസ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.’ -ബസവരാജ് ബൊമ്മൈ കൂട്ടിചേർത്തു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ആർ.എസ്.എസ് ദേശാഭിമാനികളുടെ സംഘടനയാണ്. പാവപ്പെട്ടവർക്കും അനാഥർക്കും വേണ്ടിയാണ് സംഘടന ഉണ്ടായത്. ദേശസ്നേഹം എന്താണെന്ന അവബോധം ആർ.എസ്.എസ് രാജ്യത്ത് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കേന്ദ്രസർക്കാർ പി.എഫ്.ഐ നിരോധിച്ചതിന് പിന്നാലെ ആർ.എസ്.എസിനെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts