മോർബി പാലം കരാറെടുത്ത കമ്പനിയിലെ 9 ഉദ്യോഗസ്ഥർ അറസ്റ്റിൽ

ന്യൂഡൽഹി : മോർബിയിൽ പാലം തകർന്ന് 141 പേർ മരിച്ച സംഭവത്തിൽ ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. പാലം പുതുക്കിപ്പണിയാൻ കരാറെടുത്ത ഒടെവ കമ്പനിയിലെ ഉദ്യോഗസ്ഥരും ടിക്കറ്റ് ആവശ്യക്കാരും സെക്യൂരിറ്റിമാരും ആണ് അറസ്റ്റിലായത്. ഗുജറാത്ത് ആസ്ഥാനമായുള്ള ഒറേവ ഒന്നിലധികം സുരക്ഷാ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം, പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് നാല് ദിവസത്തിനുള്ളിൽ  ആണ് ദുരന്തം ഉണ്ടായത് . മോർബി സിവിക് ബോഡിയുമായി 15 വർഷത്തെ കരാർ ആണ് കമ്പനി ഒപ്പിട്ടത്. ആ കുറ്റപ്പണികൾക്ക് കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം…

Read More

മയക്കുമരുന്ന് വിതരണം, വിദേശ പൗരന്മാർ ഉൾപ്പെടെ 11 പേർ പിടിയിൽ

ബെംഗളൂരു:  മയക്കുമരുന്ന് വിതരണം ചെയ്‌ത വിദേശ പൗരന്മാരുൾപ്പടെ പതിനൊന്ന് പേരെ പോലീസ് പിടികൂടി. ബെംഗളൂരു സിലിക്കൺ സിറ്റി കേന്ദ്രീകരിച്ച് ആസൂത്രിതമായി മയക്കുമരുന്ന് വിതരണം നടത്തിയ സംഘമാണ് അശോകനഗർ കബ്ബൺ പാർക്ക് പോലീസിന്റെ പിടിയിലായത്. മുഹമ്മദ് ഹാറൂൺ, മുഹമ്മദ് ഒരുവിൽ, മുഹമ്മദ് ഇല്യാസ്, അബ്ദുർ അബു, അഹമ്മദ് മുഹമ്മദ് മൂസ, മൻഷൻഷീദ്, മൊഹമ്മദ് ബിലാൽ, ജോൺ പോൾ, ജോസഫ് ബെഞ്ചമിൻ, ഇസ്‌മായിൽ എന്നിവരാണ് അറസ്‌റ്റിലായ പ്രതികൾ. മധ്യ ആഫ്രിക്കയിലുൾപ്പെടുന്ന സുഡാൻ, യെമൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലോട്ട് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി എത്തിയവരാണ് അറസ്‌റ്റിലായവർ. ഇവരിൽ…

Read More

മല്ലികാർജുൻ ഖാർഗെ നാളെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും

തെലുങ്കാന: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. തെലുങ്കാനയിലെ രംഗറെഡ്ഡിയിലാണ് നാളെ ജാഥ നടക്കുന്നത്. ഇവിടെ വച്ചാവും ഖാര്‍ഗെ റാലിയുടെ ഭാഗമാകുക. ഇന്നു രാവിലെ ഷഡ്നഗര്‍ ബസ് സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട പദയാത്ര തോണ്ടപ്പള്ളി ജില്ലാ പരിഷത്ത് സ്കൂള്‍ ഗ്രൗണ്ടിലാണു സമാപിക്കുന്നത്.

Read More

ആത്മഹത്യയ്ക്കായി അനുമതി തേടി പ്രധാന മന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും കത്ത്

ബെംഗളൂരു: കരാര്‍ ബില്ലുകള്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ പൊറുതിമുട്ടി ജീവനൊടുക്കാന്‍ പ്രധാന മന്ത്രിയില്‍നിന്നും രാഷ്ട്രപതിയില്‍നിന്നും അനുമതി തേടി കരാറുകാരന്റെ കത്ത്. കര്‍ണാടകയിലെ ഹുബ്ബള്ളി ശാന്തിനഗര്‍ സ്വദേശി എ. ബസവരാജ് ആണ് ജീവനൊടുക്കാന്‍ അനുമതിക്കായി കത്തയച്ചത്. താലൂക്ക് പഞ്ചായത്ത് ഓഫിസറുടെയും ഒരു എം.എല്‍.എയുടെയും പേര് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ക്കും കത്തയച്ചു. ചിക്കമകളൂരു ജില്ലയിലെ മുദിഗെരെ, കാഡുര്‍ ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വിതരണം ചെയ്തതിന്റെ ബില്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ കമീഷന്‍ ആവശ്യപ്പെടുന്നെന്നാണ്…

Read More

ഷാരോൺ വധം, ഗ്രീഷ്മ അറസ്റ്റിൽ

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂർ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. റിമാൻഡിനായി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് മെഡിക്കൽ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കേ സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അനുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു . രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സുരക്ഷയ്ക്ക് നാല് പോലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.

Read More

ശരത് പവാർ ആശുപത്രിയിൽ

മുംബൈ: ആരോഗ്യനില മോശമായതിനെ തുടർന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ ശരദ് പവാറിനെ പ്രവേശിപ്പിച്ചു. ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് എൻ.സി.പി അറിയിച്ചു. ആശുപത്രി വിട്ട ശേഷം ശരദ് പവാർ നവംബർ നാല്, അഞ്ച് തീയതികളിൽ ഷിർദിയിൽ നടക്കുന്ന പാർട്ടി ക്യാമ്പുകളിൽ പങ്കെടുക്കുമെന്നും എൻ.സി.പി വ്യക്തമാക്കി.

Read More

ഭഗത് സിംഗിന്റെ വധശിക്ഷ റിഹേഴ്സൽ, 12 വയസുകാരൻ മരിച്ചു 

ബെംഗളൂരു: ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച 12 വയസ്സുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. സ്കൂളിലെ പരിപാടിയില്‍ അവതരിപ്പിക്കാനായുള്ള പരിപാടിയുടെ റിഹേഴ്സല്‍ വീട്ടില്‍ വെച്ച്‌ ചെയ്ത 12കാരനായ സഞ്ജയ് ഗൗഡയാണ് അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചത്. ഈ സമയത്ത് സഞ്ജയ് ഗൗഡ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളായ നാഗരാജും ഭാഗ്യലക്ഷ്മിയും നഗരത്തില്‍ വീടിനോട് ചേര്‍ന്ന് ഭക്ഷണശാല നടത്തുകയാണ്. ഇരുവരും രാത്രി ഒമ്പത് മണിയോടെ മടങ്ങി എത്തിയപ്പോഴാണ് മകനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടതെന്ന് ബദവനെ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ കെ ആര്‍…

Read More

താമരശ്ശേരി ചുരത്തിൽ കർണാടക ആർടിസി അപകടത്തിൽ പെട്ടു

ബെംഗളൂരു: കോഴിക്കോട് താമരശേരി ചുരത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് അപകടത്തില്‍പ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തി തകര്‍ത്ത് ബസ് മുന്നോട്ട് നീങ്ങിയാണ് അപകടം ഉണ്ടായത്. ചുരത്തിന്റെ ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബസ് സംരക്ഷണ ഭിത്തിയില്‍ കുടുങ്ങിയതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരുക്കുകൾ ഇല്ല.

Read More

സംഗീത സംവിധായകൻ ആർ രഘുറാം അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ ആര്‍. രഘുറാം അന്തരിച്ചു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ തുടര്‍ന്ന് കുറച്ച്‌ കാലങ്ങളായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. ‘ഒരു കിടയിന്‍ ഒരു മാനു എന്ന സിനിമയിലൂടെയാണ് രഘുറാം ശ്രദ്ധനേടുന്നത്. രഘുറാം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിറ്റായി. തുടര്‍ന്ന്, ചില സിനിമകള്‍ക്കും സ്വതന്ത്ര ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കി. ചെറുപ്പം മുതലേ അപൂര്‍വ രോഗത്താല്‍ വലഞ്ഞിരുന്നതായും പലപ്പോഴും രഘുറാം പറഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന്…

Read More

കാളയോട്ട മത്സരത്തിനിടെ 2 മരണം, പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: കർണാടകയിൽ കാളയോട്ട മത്സരത്തിനിടെ വിവിധയിടങ്ങളിലായി രണ്ട് പേർ മരിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേർ മരിച്ചത്. ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തിൽ പ്രശാന്തും, സൊറാബ താലൂക്കിലെ ജേഡ് ഗ്രാമത്തിൽ ആദി എന്നിവരാണ് മത്സരമായ ഹോരി ഹബ്ബയ്ക്കിടെ കൊല്ലപ്പെട്ടത്. പരിപാടി നടത്താൻ സംഘാടകർ പോലീസ് വകുപ്പിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കാളയോട്ടം നടത്താൻ സംഘാടകർ അനുമതി വാങ്ങാത്തതിനാൽ രണ്ട് സംഭവങ്ങളെ കുറിച്ചും പോലീസിന് അറിവുണ്ടായിരുന്നില്ലെന്ന് ശിവമോഗ എസ്പി മിഥുൻ കുമാർ…

Read More
Click Here to Follow Us