മയക്കുമരുന്ന് വിതരണം, വിദേശ പൗരന്മാർ ഉൾപ്പെടെ 11 പേർ പിടിയിൽ

ബെംഗളൂരു:  മയക്കുമരുന്ന് വിതരണം ചെയ്‌ത വിദേശ പൗരന്മാരുൾപ്പടെ പതിനൊന്ന് പേരെ പോലീസ് പിടികൂടി. ബെംഗളൂരു സിലിക്കൺ സിറ്റി കേന്ദ്രീകരിച്ച് ആസൂത്രിതമായി മയക്കുമരുന്ന് വിതരണം നടത്തിയ സംഘമാണ് അശോകനഗർ കബ്ബൺ പാർക്ക് പോലീസിന്റെ പിടിയിലായത്. മുഹമ്മദ് ഹാറൂൺ, മുഹമ്മദ് ഒരുവിൽ, മുഹമ്മദ് ഇല്യാസ്, അബ്ദുർ അബു, അഹമ്മദ് മുഹമ്മദ് മൂസ, മൻഷൻഷീദ്, മൊഹമ്മദ് ബിലാൽ, ജോൺ പോൾ, ജോസഫ് ബെഞ്ചമിൻ, ഇസ്‌മായിൽ എന്നിവരാണ് അറസ്‌റ്റിലായ പ്രതികൾ.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

മധ്യ ആഫ്രിക്കയിലുൾപ്പെടുന്ന സുഡാൻ, യെമൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലോട്ട് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി എത്തിയവരാണ് അറസ്‌റ്റിലായവർ. ഇവരിൽ ചിലർ വിസ കാലാവധി കഴിഞ്ഞിട്ടും വ്യാജരേഖകൾ നിർമ്മിച്ച് രാജ്യത്ത് തുടരുന്നതിനിടെയാണ് അറസ്‌റ്റ്. മാത്രമല്ല സ്വന്തമായി ശൃംഖല രൂപീകരിച്ച് വിദേശത്ത് നിന്ന് വീര്യം കൂടിയ മയക്കുമരുന്ന് ഇറക്കുമതി ചെയ്‌ത് കച്ചവടം നടത്തിയാതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. 

അതേസമയം ഇവരിൽ നിന്ന് ലഹരിമരുന്ന് കൈപ്പറ്റുന്നയാൾ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് കബ്ബൺ പാർക്ക് പോലീസിന്റെ പിടിയിലാകുന്നത്. പിടിയിലായവരിൽ നിന്ന് കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ഒരുകോടി ഒമ്പത് ലക്ഷം രൂപയുടെ ലഹരിമരുന്നും പിടിച്ചെടുത്തതായി സെൻട്രൽ ഡിവിഷൻ ഡിസിപി ശ്രീനിവാസ് ഗൗഡ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts