കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കാമുകൻ ഷാരണിനെ വിഷം നൽകി കൊന്ന കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.  കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിൽ ആവുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം നൽകിയിരുന്നു. 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. സൈന്യത്തിൽ ജോലി ചെയ്യുന്ന…

Read More

ലൈംഗികബന്ധത്തിനായി വിളിച്ചു വരുത്തി, ഗ്രീഷ്മ ഷാരോണിനെ കുടുക്കിയത് മണിക്കൂറുകൾ നീണ്ട സെക്സ് ടോക്കിലൂടെ

തിരുവനന്തപുരം : ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച്‌ ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി ക്രൈംബ്രാഞ്ച് കുറ്റപത്രം. ജ്യൂസില്‍ കീടനാശിനി കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് പരാമര്‍ശം. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച്‌ 4ന് സൈനികനുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍…

Read More

ഷാരോൺ വധം, ഗ്രീഷ്മ അറസ്റ്റിൽ

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂർ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. റിമാൻഡിനായി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് മെഡിക്കൽ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കേ സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അനുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു . രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സുരക്ഷയ്ക്ക് നാല് പോലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.

Read More
Click Here to Follow Us