ടി സിദ്ദിഖ് എംഎൽഎ യ്ക്ക് എച്ച് 1 എൻ1 സ്ഥിരീകരിച്ചു

കോഴിക്കോട്: ടി സിദ്ദിഖ് എംഎൽഎ യ്ക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് സിദ്ദിഖ് എംഎൽഎ യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എംഎൽഎ യെ വാർഡിലേക്ക് മാറ്റി. ചികിത്സയുടെ തുടർച്ചയായി ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അനാരോഗ്യം സംബന്ധിച്ച് ടി സിദ്ദിഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘സോളാർ കേസിൽ ഉമ്മൻ ചാണ്ടി സാറിനെതിരെ ഗൂഢാലോചന നടന്നുവെന്ന് സിബിഐ വെളിപ്പെടുത്തിയ സാഹചര്യത്തിൽ മാധ്യമങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും നിരവധി കോളുകൾ വന്ന്…

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവില്‍ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Read More

മലിനജലം കുടിച്ച് 13 പേർ ആശുപത്രിയിൽ

ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ കവടിഗരെഹട്ടി ആശ്രയ ലേഔട്ടിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് 13 പേർ ചികിത്സയിൽ. വെള്ളിയാഴ്ച വൈകിട്ടാണ് പൊതുപൈപ്പുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ച 13 പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടേയും നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പുകൾക്കുള്ളിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കി. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ആർ. രംഗനാഥിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക…

Read More

സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ;നിലഗുരുതരമെന്ന് റിപ്പോർട്ട്‌ 

കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിൻറെ നില ഗുരുതരമാണെന്ന് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

Read More

മലിനജലം കുടിച്ച് 14 പേർ ആശുപത്രിയിൽ

ബെംഗളൂരു :ബീദർ ജില്ലയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട 14 പേരെ ജില്ലയിൽ പ്രവേശിപ്പിച്ചു. ബരിദാബാദിലാണ് സംഭവം. മന്ത്രിമാരായ ഈശ്വർ ഖന്ദ്രെ, റഹിംഖാൻ എന്നിവർ ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ഗ്രാമത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം കലർന്നതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്ന് മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലാണ് വെള്ളംകുടിച്ച 14 പേർക്ക് ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ബീദറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഇരുപതിലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

Read More

മദനി വീണ്ടും ആശുപത്രിയിൽ

കൊല്ലം: പിഡിപി ജനറൽ അബ്ദുൾ നാസർ മനിയയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും  മൂലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ക്രിയാറ്റിന്റെയും അളവ് കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മർദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡിപി ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.

Read More

കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി 

അഗളി: വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി . റിമാൻഡിലുളള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തി. തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയിരിക്കുന്നത്.

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ആശുപത്രിയിൽ 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും മൂലമാണ് പാർവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോൾ എം.ഐ.സി.യുവിൽ കഴിയുന്ന പാർവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു തന്നെ വാർഡിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ഭാര്യയെ കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More

അപ്പാർമെന്റിൽ എത്തിയത് മലിന ജലം ; 140 പേർ ആശുപത്രിയിൽ

ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിലെ അപ്പാർട്ട്മെന്റിൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് 140 പേർ ആശുപത്രിയിലായ സംഭവത്തിനു കാരണം കുഴൽക്കിണറിൽ മലിനജലം കലർന്നതായി റിപ്പോർട്ട്. അപ്പാർട്ട്മെന്റിലെ 2 കുഴൽ കിണറുകളിൽ ഒന്നിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് ബിബിഎംപി ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മാലിന്യ പൈപ്പിൽ നിന്നുള്ള ജലം കുഴൽ കിണറ്റിൽ കലർന്നതായാണ് നിഗമനം. പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ ഗുണമേന്മയെക്കുറിച്ച് ആശങ്കയുയർത്തുന്നതാണ് കണ്ടെത്തൽ. നഗരത്തിലെ കുഴൽ കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ നിരന്തര പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read More

ഐപിഎൽ വിജയത്തിന് പിന്നാലെ ധോണി ആശുപത്രിയിൽ

മുംബൈ: അഞ്ചാം ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നേടി കൊടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ എം എസ് ധോണി ആശുപത്രിയില്‍. കാല്‍മുട്ടിനേറ്റ പരിക്കിന് ചികിത്സയ്ക്കായി ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തിയത്. അദ്ദേഹം ഇന്നുതന്നെ ആശുപത്രിയില്‍ ആഡ്മിറ്റാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇടത് കാല്‍മുട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്. ഈ ഐപിഎല്‍ സീസണ്‍ ഒന്നാകെ കാല്‍മുട്ടിനേറ്റ പരിക്കുമായിട്ടാണ് ധോണി കളിച്ചത്. കാല്‍ മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഒരു ഐപിഎല്‍ സീസണ്‍ കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍…

Read More
Click Here to Follow Us