നടൻ അജിത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; ആരോഗ്യം തൃപ്തികരം

ചെന്നൈ: നടൻ അജിത്ത് കുമാർ മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അജിത്തിനെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. വിടാമുയർച്ചി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ അജിത്തിന്റെ മസ്തിഷ്‌കത്തില്‍ ട്യൂമറിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന് മധുരയില്‍ നിന്നും കേരളത്തില്‍ നിന്നും രണ്ട് വിദഗ്ധ ഡോക്ടർമാരെ ചെന്നൈയില്‍ എത്തിച്ച ശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഏകദേശം 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നതെന്നുമാണ് വിവരങ്ങള്‍. അജിത്ത് ആരോഗ്യവാനാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അജിത്ത്…

Read More

ചിരി സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി; വിവാഹത്തിന് തൊട്ട് മുൻപ് യുവാവ് മരിച്ചു 

ഹൈദരാബാദ്: ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. കല്യാണത്തിന് തൊട്ടുമുന്‍പ് ഡെന്റല്‍ ക്ലിനിക്കിലാണ് 28കാരനായ ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മകന് അനസ്‌തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന് അച്ഛന്‍ ആരോപിച്ചു. ഹൈദരാബാദ് ജൂബിലി ഹില്ലിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് ചിരിക്ക് കൂടുതല്‍ അഴക് ലഭിക്കുന്നതിന് ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ലക്ഷ്മി നാരായണയുടെ അച്ഛന്‍ പറഞ്ഞു. ശസ്ത്രക്രിയയെ കുറിച്ച് മകന്‍ തന്നെ…

Read More

കുട്ടി വിഴുങ്ങിയ നാല് സെന്റി മീറ്റർ നീളമുള്ള സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഭുവനേശ്വർ: ഒമ്പതുവയസുകാരൻ വിഴുങ്ങിയ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഭുവനേശ്വർ എയിംസിലെ വിദഗ്ധ സംഘം കുട്ടിയെ രക്ഷിച്ചത്. നാല് സെന്റിമീറ്റർ നീളമുള്ള സൂചി ആണ് കുട്ടി വിഴുങ്ങിയത്. കുട്ടിയുടെ ശ്വാസകോശത്തില്‍ കുത്തി നില്‍ക്കുകയായിരുന്നു. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി നഗരത്തിലെ ആശുപത്രി

ബെംഗളൂരു: 36-കാരിയായ ഗര്‍ഭിണിക്ക് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ട്രിപ്പിള്‍ ബൈപാസ് അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയയിലൂടെയാണ് 36 കാരിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്. ലോകത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. ചീഫ് കാര്‍ഡിയാക് സര്‍ജൻ എംഡി ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗര്‍ഭാവസ്ഥയുടെ അവസാന ട്രൈമസ്റ്ററിലുള്ള യുവതിക്ക് ടോട്ടല്‍ ആര്‍ട്ടീരിയല്‍ ട്രിപ്പിള്‍ വെസല്‍ കൊറോണറി ബൈപാസ് സര്‍ജറി നടത്തിയത്. ഇവ‍ര്‍ സുഖം പ്രാപിക്കുകയും, ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അവള്‍…

Read More

വിജയകരമായ ശസ്ത്രക്രിയയിലൂടെ ക്യാൻസർ രോഗിയുടെ ജീവിതം തിരിച്ചുപിടിച്ച് ഡോക്ടർമാർ

ബെംഗളൂരു: മാരകമായ അർബുദം ബാധിച്ച രോഗിയുടെ ജീവൻ വിജയകരമായ ശസ്ത്രക്രിയയിലൂടെ തിരിച്ചു പിടിച്ച് കെആർ ആശുപത്രിയിലെ ഡോക്ടർമാർ. അപൂർവ അർബുദമായ റിട്രോപെറിറ്റോണിയൽ ലിപോസർകോമ ബാധിച്ച 65കാരനെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാൻസർ രോഗികളിൽ 1% പേരിൽ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും വളരെ വേഗത്തിൽ ശരീരാവയവങ്ങളിലേക്കു പടർന്നു ഏതാനും മാസങ്ങൾക്കുള്ളിൽ ജീവൻ അപഹരിക്കുന്നതാണെന്നും പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയിലെ സർജറി വിഭാഗം പ്രൊഫസർ ഡോ.ബി.എൻ. ആനന്ദ രവിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആർ.ഡി. മഞ്ജുനാഥ്, ഡോ. ദീപ, ആരവശാഖ വിദഗ്ധ ഡോ. ശ്രീനിവാസ്, ഡോ. മാലിനിയുൾപ്പെടെയുള്ള വിദഗ്ധ…

Read More

ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും യുവാവ് പരാതി നല്‍കി. സെപ്റ്റംബര്‍ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മാനന്തവാടി മെഡിക്കല്‍ കോളജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്‍ജന്‍ ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാര്‍ഡിലെത്തിയ ഡോക്ടര്‍ ഇത് മറച്ചുവെക്കുകയും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തതായും യുവാവ് ആരോപിക്കുന്നു. വേദന സഹിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ മുറിവിലെ തുന്നല്‍ എടുക്കാന്‍ എത്തിയപ്പോള്‍ ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍…

Read More

വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറിൽ നിന്നും 15 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു 

ഇൻഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. കടുത്ത വയറുവേദനയുമായാണ് യുവതി ആശുപത്രിയിലെത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് 41കാരിയുടെ വയറ്റിൽ നിന്ന് മുഴ നീക്കം ചെയ്തത്.  യുവതി നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വേദന അസഹനീയമായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ അതുൽ വ്യാസ് പറഞ്ഞു. ഇപ്പോൾ യുവതി അപകടനില തരണം ചെയ്ത് ആരോഗ്യവതിയായെന്നും അധികൃതർ അറിയിച്ചു. ഇൻഡെക്സ് ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് അവർ പല ആശുപത്രികളിലും ചികിത്സയ്ക്കായി പോയിരുന്നു. അണ്ഡാശയ ട്യൂമർ…

Read More

ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കം ചെയ്തു

കോഴിക്കോട്: ആസ്റ്റർ മിംസിൽ ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു. കോഴിക്കോട് സ്വദേശിയായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നുമാണ് ‘കിലുക്കം’ നീക്കംചെയ്തത്. കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം കാണാതെ വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് കുട്ടി ചുമക്കുകയും മറ്റ് അപായസൂചനകൾ കാണിക്കുകയും ചെയ്തത്. ഇതോടെ കളിപ്പാട്ടം ഉള്ളിൽ പോയെന്ന് മനസിലായി. ഇത് എടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പെട്ടന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചത്. കളിപ്പാട്ടത്തിൽ ദ്വാരം ഉണ്ടായിരുന്നതിനാൽ ശ്വാസം തടസപ്പെട്ടില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കി.കുട്ടിയെ എമർജൻസി വിഭാഗത്തിൽ…

Read More

ശസ്ത്രക്രിയ വിജയകരം ; നടന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർ 

മറയൂരിൽ സിനിമ ഷൂട്ടിങ്ങിനിടെ കാലിനു പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിലെ പരുക്കിന് ശസ്ത്രക്രിയ പൂർത്തിയായ പൃഥ്വിരാജിന് വിശ്രമം നിർദ്ദേശിച്ചു. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തിന് രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്.  കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലയത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.

Read More

നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം

നടൻ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയായതായി റിപ്പോർട്ട് . രണ്ട് ദിവസം മുൻപായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ. ബാല ആരോഗ്യവാനായി തുടരുകയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിവിലാണ് താരം. ഒരു മാസത്തോളം ബാല ആശുപത്രിയിൽ തുടരും. ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ഒരു മാസം മുൻപാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു. ബാലയ്ക്കു വേണ്ടി കരൾ പകുത്ത് നിരവധിപേരാണ് മുന്നോട്ടുവന്നത്. അതിൽ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുകയാണ്. ദിവസങ്ങൾക്ക് മുൻപ്…

Read More
Click Here to Follow Us