‘പൃഥ്വിരാജ് തകർന്ന് വീണു, സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെത്തി’; ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ബ്ലെസി ചിത്രം ആടുജീവിതത്തിലെ നജീബ്. ചിത്രത്തിനായി 30 കിലോയോളം ഭാരമാണ് താരം കുറച്ചത്. ഇപ്പോഴിതാ ചിത്രത്തിനായി താരം കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി. നജീബിന്റെ ലുക്ക് നിലനിര്‍ത്താനായി പൃഥ്വിരാജ് ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ഷൂട്ടിനിടയില്‍ പലപ്പോഴും തളര്‍ന്നു വീണിട്ടുണ്ട് എന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പൃഥ്വി ഭക്ഷണം കഴിച്ചിരുന്നില്ല. ട്യൂബിലൂടെ ലിക്യുഡ് ഐറ്റംസ് മാത്രമായിരുന്നു അപ്പോൾ കഴിക്കാൻ പറ്റിയിരുന്നത്. മരുഭൂമിയായതിനാല്‍ ടെന്റോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് സീനൊക്കെ…

Read More

ശസ്ത്രക്രിയ വിജയകരം ; നടന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർ 

മറയൂരിൽ സിനിമ ഷൂട്ടിങ്ങിനിടെ കാലിനു പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിലെ പരുക്കിന് ശസ്ത്രക്രിയ പൂർത്തിയായ പൃഥ്വിരാജിന് വിശ്രമം നിർദ്ദേശിച്ചു. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തിന് രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്.  കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലയത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.

Read More

ആടുജീവിതം ട്രെയിലർ പുറത്ത് 

പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ട്രെയിലർ പുറത്ത്. ട്രെയിലർ ചോർന്നതിനു പിന്നാലെയാണ് ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടത്. ചിത്രം പൂർത്തിയായിട്ടില്ലെന്നും ജോലികൾ പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അതിനിടെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഈ വർഷം ഒക്ടോബർ 20ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ട്രെയിലറിൽ നജീബായി നിറഞ്ഞാടുകയാണ് പൃഥ്വിരാജ്. താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനമായിരിക്കും ആടുജീവിതത്തിലേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അതെ, അത് മനപൂർവമല്ലായിരുന്നു. ഓൺലൈനിൽ “ലീക്ക്” ചെയ്യാൻ ഉദ്ദേശിച്ച് ഇറക്കിയതല്ല. ചലച്ചിത്ര മേളകൾക്ക് മാത്രമായി മുറിച്ച ആടുജീവിതം ട്രെയിലർ എത്തിയിരിക്കുകയാണ്.…

Read More

ആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ആടുജീവിത’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. ഈ വര്‍ഷം മെയ് മാസം നടക്കുന്ന കാന്‍ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍ നടത്താനും തീരുമാനമുണ്ട്. നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.

Read More

എമ്പുരാൻ ചിത്രീകരണം ഓഗസ്റ്റിൽ

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആറ് മാസമായി സംവിധായകൻ പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. മുരളി ഗോപിയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ.

Read More
Click Here to Follow Us