സർപ്രൈസ് നാളെ… എമ്പുരാന്റെ പുതിയ വാർത്തയുമായി പൃഥ്വിരാജ്

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – പൃഥ്വിരാജ് ടീമിന്‍റെ എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഓരോ ഫോട്ടോകളും വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ളത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാൽ, മഞ്ജു വാര്യര്‍, ടോവിനോ തോമസ് ഉൾപ്പെടെ നിരവധി താരനിര അണിനിരക്കുന്നുണ്ട്. ലൂസിഫറിനെക്കാള്‍ വലിയൊരു ലോകമാണ് എമ്പുരാനില്‍ കാണാനാവുക എന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാതിന് പിന്നാലെ പ്രേക്ഷകര്‍ക്കായി മറ്റൊരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം. എമ്പുരാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…

Read More

എമ്പുരാൻ ചിത്രീകരണം ഓഗസ്റ്റിൽ

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആറ് മാസമായി സംവിധായകൻ പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. മുരളി ഗോപിയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ.

Read More

എമ്പുരാൻ ഉടൻ എത്തുമെന്ന് സൂചന നൽകി പൃഥ്വിരാജ്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബോക്സ് ഓഫീസ് സൂപ്പര്‍ ഹിറ്റ് ചിത്രം  ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ഉടനെത്തുമെന്ന് സൂചന നല്‍കി സംവിധായകനായ പൃഥ്വിരാജ്. പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മോഹന്‍ലാലിന്റെ ലൂസിഫറിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കന്‍ നടന്‍ ഡെന്‍സ്സെല്‍ വാഷിങ്ടണിന്റെ വാക്കുകള്‍ക്ക് L2 എന്ന ഹാഷ്ടാഗോടെ നല്‍കികൊണ്ടാണ് പൃഥ്വി തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. “നിങ്ങള്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന നിമിഷത്തില്‍ ജാഗ്രത പാലിക്കുക… അപ്പോഴാണ് ചെകുത്താന്‍ നിങ്ങള്‍ക്കായി വരുന്നത്” എന്ന ഡെന്‍സ്സെല്‍ വാഷ്ങടണ്ണിന്റെ വാക്കുകളാണ് പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്.

Read More
Click Here to Follow Us