മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബോക്സ് ഓഫീസ് സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ഉടനെത്തുമെന്ന് സൂചന നല്‍കി സംവിധായകനായ പൃഥ്വിരാജ്. പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മോഹന്‍ലാലിന്റെ ലൂസിഫറിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കന്‍ നടന്‍ ഡെന്‍സ്സെല്‍ വാഷിങ്ടണിന്റെ വാക്കുകള്‍ക്ക് L2 എന്ന ഹാഷ്ടാഗോടെ നല്‍കികൊണ്ടാണ് പൃഥ്വി തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. “നിങ്ങള്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന നിമിഷത്തില്‍ ജാഗ്രത പാലിക്കുക… അപ്പോഴാണ് ചെകുത്താന്‍ നിങ്ങള്‍ക്കായി വരുന്നത്” എന്ന ഡെന്‍സ്സെല്‍ വാഷ്ങടണ്ണിന്റെ വാക്കുകളാണ് പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്.
Read More