സർപ്രൈസ് നാളെ… എമ്പുരാന്റെ പുതിയ വാർത്തയുമായി പൃഥ്വിരാജ്

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – പൃഥ്വിരാജ് ടീമിന്‍റെ എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഓരോ ഫോട്ടോകളും വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ളത്.

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാൽ, മഞ്ജു വാര്യര്‍, ടോവിനോ തോമസ് ഉൾപ്പെടെ നിരവധി താരനിര അണിനിരക്കുന്നുണ്ട്.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ലൂസിഫറിനെക്കാള്‍ വലിയൊരു ലോകമാണ് എമ്പുരാനില്‍ കാണാനാവുക എന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു.

ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാതിന് പിന്നാലെ പ്രേക്ഷകര്‍ക്കായി മറ്റൊരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം.

എമ്പുരാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വൈകിട്ട് 5 മണിക്ക് പുറത്തുവിടുമെന്നാണ് പൃഥ്വി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts