പത്താൻ തിയേറ്ററിൽ പ്രദർശിപ്പിക്കരുത് ; ബിജെപി എം.എൽ.എ

ബെംഗളൂരു: ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പത്താന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തിയറ്റര്‍ ഉടമകള്‍ വിട്ടുനില്‍ക്കണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ അഭയ് പാട്ടീല്‍. കാവി നിറമുള്ള ബിക്കിനി ധരിച്ചതിലൂടെ ഹിന്ദുക്കളെ അപമാനിച്ചിരിക്കുകയാണ് സിനിമയിലെ നടി. കാവി മോശം നിറമാണെന്ന് പറയുന്ന പാട്ടും ഉണ്ട്. തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കാതെ ഉത്തരവാദിത്തം കാട്ടണം. സാമ്പത്തിക ലാഭത്തിന് വേണ്ടി ഹിന്ദുമതത്തോടുള്ള ബഹുമാനം ഇല്ലാതാക്കരുത്. സിനിമയില്‍ സ്ത്രീകളെ ചിത്രീകരിച്ച രീതിക്കെതിരെ സ്ത്രീകള്‍ തന്നെ എതിര്‍പ്പറിയിച്ചിട്ടുണ്ട്. തിയറ്റര്‍ ഉടമകള്‍ ഇക്കാര്യം മനസില്‍ സൂക്ഷിക്കണം -അഭയ് പാട്ടീല്‍ പറഞ്ഞു. കര്‍ണാടകയില്‍…

Read More

പഠാനെതിരെ പ്രതിഷേധം, പോസ്റ്റർ കീറി കരി ഓയിൽ ഒഴിച്ചു

ബെംഗളൂരു: ഷാരൂഖ് ഖാൻ നായകനായ പഠാനെതിരെ റിലീസ് ദിനത്തിൽ തന്നെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ . രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം. കർണാടകയിലെ വിശ്വഹിന്ദു പരിഷത്ത അനുഭാവികൾ ചിത്രത്തിൻറെ പോസ്റ്ററുകൾ കീറിയും കത്തിച്ചും പ്രതിഷേധിക്കുന്നതിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങുന്നതായി മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം അറിയിച്ചു. സിനിമയിൽ അണിയറക്കാർ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ്…

Read More

ജയ ജയ ജയ ജയ ഹേ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ 

  ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ജയ ജയ ജയ ജയ ഹേ ഉടന്‍ ഒടിടി റിലീസിനായി തയ്യാറെടുക്കുന്നു. ചിത്രത്തിന്‍റെ ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശങ്ങള്‍ നേടിയിരിക്കുന്നത് സ്റ്റാര്‍ ഗ്രൂപ്പാണ്. സ്റ്റാര്‍ ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ജയ ജയ ജയ ജയ ഹേ എത്തുക. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഡിസംബര്‍ രണ്ടാം വാരത്തോടെ ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ഒക്ടോബർ 28ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് ജയ ജയ ജയ…

Read More

കാന്താരെ തേടി മറ്റൊരു നേട്ടം കൂടി 

ബെംഗളൂരു: മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുമ്പോൾ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രം കാന്താര. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര. നേരത്തെ കെജിഎഫ് 2 ഹോംബാലെയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം ആയിരുന്നു. കെജിഎഫിന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് കാന്താരയ്ക്ക് നിലവിൽ ലഭിക്കുന്നത് എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഹോംബാലെ പ്രൊഡക്ഷൻ നിർമ്മിച്ച ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റ് ചിത്രം കൂടിയാണ് കാന്താര. നിന്നിൻഡേൽ, മാസ്റ്റർപീസ്, രാജകുമാര, കെജിഎഫ് 1, യുവരത്ന, കെജിഎഫ്: ചാപ്റ്റർ 2…

Read More

ഗന്ധദ ഗുഡി പ്രീ റിലീസ് ഇവന്റ് കാണുന്നതിനിടെ ഹൃദയാഘാതം, പുനീത് രാജ്കുമാറിന്റെ ആരാധകൻ മരിച്ചു

ബെംഗളൂരു: അന്തരിച്ച കന്നട നടൻ പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രം ഗന്ധദ ഗുഡിയുടെ പ്രീ റിലീസ് ഇവന്റ് കാണുന്നതിനിടെ പുനീതിൻറെ ആരാധകന്റെ ഹൃദയാഘാതം മൂലം മരിച്ചു. മല്ലേശ്വർ സ്വദേശിയായ ബാങ്ക് ജീവനക്കാരൻ ഗിരിരാജ് ആണ് മരിച്ചത്. പുനീത് പർവ്വ എന്ന പേരിൽ നടത്തിയ പരിപാടി ടിവിയിൽ കാണുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30ഓടെയാണ് മരണം സംഭവിച്ചത്. പരിപാടി കണ്ടുകൊണ്ടിരിക്കുന്നതിനിടെ ശുചിമുറിയിലേക്ക് പോയ ഗിരിരാജ് കുഴഞ്ഞുവീഴുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. പുനീതിൻറെ കടുത്ത ആരാധകനായ ഗിരിരാജ് അദ്ദേഹത്തിന്റെ മരണശേഷം കടുത്ത…

Read More

‘ഗന്ധദ ഗുഡി’യ്ക്ക് നികുതി ഇളവ് നൽകും ; ബസവരാജ് ബൊമ്മെ

ബെം​ഗളൂരു: അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കുന്നതിനൊപ്പം തന്നെ പുനീത് രാജ് കുമാര്‍ നായകനാകുന്ന കന്നഡ ചിത്രമായ ‘ഗന്ധദ ഗുഡി’ക്ക് നികുതി ഇളവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് സസ്യജന്തുജാലങ്ങളുടെ സംരക്ഷണം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. കര്‍ണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധദ ഗുഡിയെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.

Read More
Click Here to Follow Us