ബെംഗളൂരു: ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പത്താന്’ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തിയറ്റര്‍ ഉടമകള്‍ വിട്ടുനില്‍ക്കണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ അഭയ് പാട്ടീല്‍. കാവി നിറമുള്ള ബിക്കിനി ധരിച്ചതിലൂടെ ഹിന്ദുക്കളെ അപമാനിച്ചിരിക്കുകയാണ് സിനിമയിലെ നടി. കാവി മോശം നിറമാണെന്ന് പറയുന്ന പാട്ടും ഉണ്ട്. തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കാതെ ഉത്തരവാദിത്തം കാട്ടണം. സാമ്പത്തിക ലാഭത്തിന് വേണ്ടി ഹിന്ദുമതത്തോടുള്ള ബഹുമാനം ഇല്ലാതാക്കരുത്. സിനിമയില്‍ സ്ത്രീകളെ ചിത്രീകരിച്ച രീതിക്കെതിരെ സ്ത്രീകള്‍ തന്നെ എതിര്‍പ്പറിയിച്ചിട്ടുണ്ട്. തിയറ്റര്‍ ഉടമകള്‍ ഇക്കാര്യം മനസില്‍ സൂക്ഷിക്കണം -അഭയ് പാട്ടീല്‍ പറഞ്ഞു. കര്‍ണാടകയില്‍…
Read MoreTag: BJP MLA
പ്രവാചകനിന്ദ നടത്തി; ബിജെപി എംഎല്‍എ അറസ്റ്റില്‍
പ്രവാചകനിന്ദ നടത്തിയ തെലങ്കാന ബിജെപി എംഎല്‍എ അറസ്റ്റില്‍. വന്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി എംഎല്‍എ രാജാ സിംഗിനെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. പ്രവാചകനെതിരെ സംസാരിക്കുന്ന വീഡിയോ രാജാ സിംഗ് തന്നെയാണ് പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മുസ്ലീം സമൂഹത്തിന്റെ വികാരങ്ങളെയാണ് ബിജെപി എംഎല്‍എ വ്രണപ്പെടുത്തിയതെന്നും സിംഗിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധിച്ചവരെ പിന്നീട്…
Read Moreതനിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തത് 2500 കോടി രൂപക്കെന്ന് ബിജെപി എംഎൽഎ
ബെംഗളൂരു : 2,500 കോടി രൂപ പ്രതിഫലമായി മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യാൻ ഡൽഹിയിൽ നിന്നുള്ളവർ തന്നെ സമീപിച്ചുവെന്ന് കർണാടക ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ അവകാശപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം, കർണാടകയിലെ കോൺഗ്രസ് പാർട്ടി അന്വേഷണം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അന്വേഷണത്തിന് അനുമതി നിഷേധിച്ചു. കർണാടക മന്ത്രിസഭയിൽ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രസ്താവന. “നിങ്ങൾക്ക് രാഷ്ട്രീയത്തിൽ ധാരാളം കള്ളന്മാരെ കാണും, അവർ നിങ്ങൾക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്യും, നിങ്ങളെ ദില്ലിയിലേക്ക് കൊണ്ടുപോകും, സോണിയാ ഗാന്ധിയെയും ജെ…
Read Moreക്ഷേത്ര മേളകളിൽ അഹിന്ദു കച്ചവടക്കാരെ വിലക്കിയതിനെതിരെ ബിജെപി എംഎൽഎ
ബെംഗളൂരു : കർണാടകയിലെ ചില ഭാഗങ്ങളിൽ വാർഷിക ക്ഷേത്ര മേളകളിലും മതപരമായ ചടങ്ങുകളിലും ഹിന്ദു ഇതര വ്യാപാരികൾക്കും കച്ചവടക്കാർക്കും കച്ചവടം നടത്താൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ, എന്ത് വാങ്ങണം എവിടെ നിന്ന് വാങ്ങണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ് ബിജെപി നിയമസഭാംഗം അനിൽ ബെനകെ തിങ്കളാഴ്ച പറഞ്ഞു. “ക്ഷേത്രത്തിലെ ഉത്സവ സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രശ്നമില്ല, ഞങ്ങൾ ഏർപ്പെടുത്തില്ല, പക്ഷേ ആളുകൾ അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഞങ്ങൾ അത് (നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ) അനുവദിക്കില്ല, ”ബെനകെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എവിടെ നിന്ന് വാങ്ങണം,…
Read Moreനിവീൻറെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പകരം കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടുവരാം; ബിജെപി എംഎൽഎ
ബെംഗളൂരു : കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുപകരം കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടുവരാൻ കഴിയുമെന്ന കർണാടക ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിയൊരുക്കി. “വിമാനത്തിൽ മൃതദേഹം കൊണ്ടുവരാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. മൃതദേഹത്തിന് ആവശ്യമായ സ്ഥലത്ത് എട്ട് പേരെ തിരികെ കൊണ്ടുവരാം,” എംഎൽഎ പറഞ്ഞു. മരിച്ച നവീനിന്റെ മൃതദേഹം യുക്രൈനിൽ നിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.…
Read Moreബിജെപി എംഎൽഎ ബ്ലാക്ക് മെയിൽ; പൊലീസിൽ മൊഴി നൽകി യുവതി.
ബെംഗളൂരു: ബിജെപിയുടെ സെഡം എംഎൽഎ രാജ്കുമാർ പാട്ടീൽ തെൽക്കൂർ തന്നെ ബ്ലാക്ക്മെയിൽ ചെയ്തതായി ആരോപിച്ച 40 കാരിയായ യുവതി തന്റെ മൊഴി രേഖപ്പെടുത്താൻ യെലഹങ്ക പോലീസിന് മുന്നിൽ ഹാജരായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വിധാന സൗധ പോലീസിന് മുന്നിൽ ഹാജരായി എംഎൽഎയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മൊഴി നൽകിയത്. തനിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് യുവതി എംഎൽഎയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബെംഗളൂരു പോലീസ് ഉന്നതർക്ക് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എസിപിയോട് ഉയർന്ന ഉദ്യോഗസ്ഥർ ആവശ്യപെട്ടിട്ടുണ്ട്.…
Read Moreകോവിഡ് വാരാന്ത്യ കർഫ്യൂ ലംഘിച്ച് കർണാടക ബിജെപി എംഎൽഎയുടെ വിവാദ ജന്മദിനം ആഘോഷം.
ബെംഗളൂരു: ബെംഗളൂരു: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ ഉത്തരവുകൾ ലംഘിച്ച് ജഗലൂർ ബിജെപി എംഎൽഎ എസ് വി രാമചന്ദ്ര ഞായറാഴ്ച തന്റെ വസതിക്ക് മുന്നിൽ ജന്മദിനം ആഘോഷിച്ചു. ജന്മദിനക്കേക്ക് മുറിച്ച എം.എൽ.എ. ഫോട്ടോക്ക് പോസ് ചെയ്യുകയും ആൾക്കൂട്ടത്തിനു മുമ്പിൽ പ്രസംഗിക്കുകയും ചെയ്തു. നിരോധന ഉത്തരവുകൾ ലംഘിച്ച്, രാമചന്ദ്ര തന്റെ ജന്മദിനം പരസ്യമായി ആഘോഷിക്കുകയും നൂറുകണക്കിന് ആളുകൾ ചടങ്ങിൽ അദ്ദേഹത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഇത് മാത്രമല്ല, ചാനൽ വാർത്തയിൽ കാണിച്ച വീഡിയോയിൽ ഒരു പോലീസുകാരനും ജന്മദിനാഘോഷത്തിൽ പങ്കെടുത്തതായും ജഗലൂർ…
Read Moreകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: തനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ആവിശ്യപ്പെട്ട് ബിജെപി എംഎൽഎ
ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിങ്കളാഴ്ച സ്വന്തം മണ്ഡലത്തിൽ നടന്ന പ്രാദേശിക മേളയിൽ പങ്കെടുത്തതിന് തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ദാവണഗെരെ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി ഹൊന്നാളിയിലെ ബിജെപി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ ചൊവ്വാഴ്ച പറഞ്ഞു. മേള തടയുന്നതിൽ വീഴ്ച വരുത്തിയതിൽ ക്ഷമാപണവും നടത്തിയ എംഎൽഎ “ഞാൻ തെറ്റ് ചെയ്തതായി എനിക്കറിയാം. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ എന്നെ മേളയിലേക്ക് ക്ഷണിച്ചപ്പോൾ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല, ”അദ്ദേഹം പറഞ്ഞു. അതേസമയം മേളയുടെ സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രി…
Read Moreകോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി വീഡിയോ;പിന്നാലെ ബിജെപി എംഎൽഎ മാപ്പ് പറഞ്ഞു
ബെംഗളൂരു :കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് ദാവൻഗെരെ ജില്ലയിലെ മണ്ഡലമായ ഹൊന്നാലിയിൽ പ്രാദേശിക ഉത്സവത്തിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിങ്കളാഴ്ച ബിജെപി എംഎൽഎ രേണുകാചാര്യ ക്ഷമാപണം നടത്തി. ನಾನೊಬ್ಬ ಜವಾಬ್ದಾರಿಯುತ ಜನಪ್ರತಿನಿಧಿ. ನನ್ನ ಕರ್ತವ್ಯಗಳ ಬಗ್ಗೆ ನನಗೆ ಅರಿವಿದೆ.ಹೊನ್ನಾಳಿ ನ್ಯಾಮತಿಯ ನನ್ನ ಮತದಾರ ಪ್ರಭುಗಳು ಯಾವುದೇ ಕಾರ್ಯಕ್ರಮಕ್ಕೆ ಪ್ರೀತಿಯಿಂದ ಕರೆದಾಗ ಇಲ್ಲ ಎನ್ನಲು ನನ್ನ ಮನಸ್ಸು ಒಪ್ಪುವುದಿಲ್ಲ ಏಕೆಂದರೆ ಒಬ್ಬ ಸಾಮಾನ್ಯನಾದ ನನ್ನನ್ನು ಇಷ್ಟು ದೊಡ್ಡ ಮಟ್ಟಕ್ಕೆ ಬೆಳೆಸಿ ಹಾರೈಸಿ ಪೋಷಿಸಿದವರು ಕ್ಷೇತ್ರದ ಜನರು. pic.twitter.com/JzFe7aglEe — M P Renukacharya (@MPRBJP)…
Read Moreബി.ജെ.പി എം.എൽ.എ എസ് ആർ വിശ്വയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് ഒരാൾ ബംഗളൂരുവിൽ പിടിയിലായി.
ബെംഗളൂരു: ബി.ജെ.പി എം.എൽ.എ എസ്.ആർ.വിശ്വനാഥിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യെലഹങ്കക്കടുത്തുള്ള ആറ്റൂരിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി കുള്ള ദേവരാജ് എന്ന ദേവരാജിനെ ബെംഗളൂരു റൂറലിൽ നിന്നുള്ള രാജനുകുണ്ടെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകരായ ഗോപാലകൃഷ്ണയും കുള്ള ദേവരാജും കൊലപാതക ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വിശ്വനാഥ് ബുധനാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. ഗോപാലകൃഷ്ണയും ദേവരാജും പ്ലാൻ ചർച്ച ചെയ്യുന്നതായി പറയുന്ന ഒരു വീഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വീഡിയോയുടെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണനെ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. .
Read More