സീറ്റ്‌ നൽകിയില്ല, പൊട്ടികരഞ്ഞ് എംഎൽഎ

ബെംഗളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനത്തിന് മുന്‍കൈയെടുത്ത എംഎല്‍എയ്ക്ക് സീറ്റ് നിഷേധിച്ച്‌ ബിജെപി.

ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി ഗവണ്‍മെന്റ് കോളജിന്റെ വികസന സമിതി ചെയര്‍മാനായിരുന്നു ഉഡുപ്പിയിലെ ബിജെപി എംഎല്‍എയായ രഘുപതി ഭട്ട്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയതിന്റെ പേരിലാണ് ഭട്ട് ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

തനിക്ക് സീറ്റ് നിഷേധിച്ച വാര്‍ത്തയോട് തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭട്ട് പ്രതികരിച്ചത്. പാര്‍ട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതേക്കുറിച്ച്‌ തന്നെ ഒന്നും അറിയിച്ചില്ലെന്നും പരിഭവം പറഞ്ഞ അദ്ദേഹം, ‘അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ സ്വയം രാജിവെക്കുമായിരുന്നു എന്ന് പ്രതികരിച്ചു.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

രഘുപതി ഭട്ടിന് പകരം യശ്പാല്‍ സുവര്‍ണയെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലല്ലാതെ മത്സരിക്കുന്നതിനെക്കുറിച്ച്‌ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും രഘുപതി ഭട്ട് പറഞ്ഞു. ‘ടിക്കറ്റ് ലഭിക്കാത്തതില്‍ തനിക്ക് വിഷമമില്ല. പക്ഷേ, പാര്‍ട്ടി തന്നോട് പെരുമാറിയ രീതിയില്‍ വേദനയുണ്ട്. ഒരു ആശയവിനിമയവുമില്ലാതെയാണ് എന്നെ പുറത്താക്കിയതെന്നും ഭട്ട് പറഞ്ഞു.

തന്റെ ജാതിയുടെ പേരില്‍ പാര്‍ട്ടി തന്നെ ഇറക്കിവിടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടി നേതൃത്വവുമായോ പ്രധാനമന്ത്രി മോദിയുമായോ തനിക്ക് പരാതികളൊന്നുമില്ല. പക്ഷേ പാര്‍ട്ടിക്ക് എന്ന് താന്‍ ആവശ്യമില്ലാത്ത ആളായിരുന്നോ എന്നും ഭട്ട് ചോദിച്ചു. പാര്‍ട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞത്. ഈ നീക്കത്തെക്കുറിച്ച്‌ തന്നെ അറിയിച്ചില്ല. അവര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ സ്വയം രാജിവെക്കുമായിരുന്നു വെന്നും ഭട്ട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts