മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂകാംബികയിൽ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ പിണക്കങ്ങള്‍ ഉടന്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉള്‍പെടെ ദര്‍ശനത്തിനുള്ള യാത്രക്കിടെ മംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകമാന്‍ഡും സംസ്ഥാന നേതാക്കളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്ര ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ഥി പട്ടികയില്‍ അതിശയിപ്പിക്കുന്ന പേരുണ്ടാവും എന്ന കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചു: ‘അവര്‍ക്ക് 60-65മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളേയില്ല. 165 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരില്ല.

Read More

മുഖ്യമന്ത്രി സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം  

ബെംഗളുരു:മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം. ഉഡുപ്പിയിലെ ഹെലിപാഡിന് സമീപം ചെറിയ തീപിടുത്തമാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി ബൊമ്മെ ഹെലികോപ്റ്റർ ഇറങ്ങിയ ഉടുപ്പിയിലെ താൽക്കാലിക തുറന്ന മൈതാനത്താണ് സംഭവം. സംഭവത്തിന് ശേഷം മുഖ്യമന്ത്രി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. റോട്ടറുകളുടെ മർദ്ദം മൂലമാണ് പുക വന്നതെന്നും തുടർന്ന് ഹെലികോപ്റ്റർ ലാൻഡ് ചെയ്ത സ്ഥലത്ത് നിന്ന് 300 മീറ്റർ ചുറ്റളവിൽ തീ പടർന്നുവെന്നും പോലീസ് പറഞ്ഞു. തീപിടിത്തം നിസ്സാരമാണെന്നും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

കർണാടകയിൽ മുസ്ലിം വിഭാഗ സംവരണം ഒഴിവാക്കിയ നടപടി വിമർശിച്ച് കോടതി

ന്യൂഡൽഹി: കര്‍ണാടകത്തില്‍ മുസ്ലീം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം ഒഴിവാക്കിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചു. തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അനുമാനം നിലനില്‍ക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച്‌ വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയാല്‍ പിന്‍വലിച്ച സംവരണം പുന:സ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. മുസ്ലിം വിഭാഗത്തിനുള്ള…

Read More

പ്രധാന മന്ത്രിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് പ്രവർത്തകർ

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബി.ജെ.പി.യിൽ തർക്കം തുടരുന്നു. കോലാർ ജില്ലയിൽ രോഷാകുലരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. കോലാറിലെ മലൂർ മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഇങ്ങനെ ചെയ്തത്. ഓഫീസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും നീക്കം ചെയ്തു. നിലവിൽ എം.എൽ.എ കെ.വൈ. നഞ്ചഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലൂർ. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാർട്ടി തനിക്കോ നേതാക്കൾക്കോ ​​പ്രവർത്തകർക്കോ ആവശ്യമില്ലെന്ന് വിജയകുമാർ മാലുറിൽ…

Read More

മുതിർന്ന കോൺഗ്രസ്‌ നേതാവ് കഗൊഡു തിമ്മപ്പയുടെ മകൾ ബിജെപി യിൽ 

ബെംഗളൂരു: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കഗൊഡു തിമ്മപ്പയുടെ മകള്‍ ഡോ.രഞ്ജനി രാജനന്ദിനി ബിജെപിയില്‍ ചേര്‍ന്നു. ‘അവള്‍ എന്റെ നെഞ്ചില്‍ കുത്തി.ഞാന്‍ അതീവ ദുഃഖിതൻ തിമ്മപ്പ മകളുടെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ചു. മകള്‍ക്ക് സാഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് ലഭിക്കാന്‍ മുന്‍ നിയമസഭ സ്പീകര്‍ കൂടിയായ തിമ്മപ്പ തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ഏറെ ശ്രമം നടത്തിയിരുന്നു. ‘എന്നാലും മകള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.ഞാന്‍ കോണ്‍ഗ്രസില്‍ അടിയുറച്ച്‌ നില്‍ക്കും. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും’ -തിമ്മപ്പ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര…

Read More

ക്ഷേത്രോത്സവത്തിൽ മുസ്ലിം വ്യാപാരികൾക്കുള്ള വിലക്ക് എതിർത്ത എംഎൽഎ പുറത്ത്

ബെംഗളൂരു:ക്ഷേത്രോത്സവങ്ങളിലും മറ്റു പരിപാടികളിലും മുസ്ലിം വ്യാപാരികള്‍ക്ക് വിലക്ക് ഏര്‍പെടുത്തുന്നത് എതിര്‍ത്ത ബെല്‍ഗാം മണ്ഡലം എംഎല്‍എ അനില്‍ എസ് ബനകെക്ക് ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം. അദ്ദേഹത്തിന്റെ അനുയായികള്‍ ബുധനാഴ്ച ബെളഗാവി റാണി ചെന്നമ്മ സര്‍കിളില്‍ സമ്മേളിച്ച്‌ പാർട്ടി നേതൃത്വത്തിന് എതിരെ മുദ്രാവാക്യം മുഴക്കി. രോഗാതുര മനസുകള്‍ക്ക് വഴങ്ങി വികസന വിധാതാവായ എംഎല്‍എയെ തഴഞ്ഞതിന് എതിരെയാണ് പ്രതിഷേധം എന്ന് അവര്‍ പറഞ്ഞു. ക്ഷേത്രം ഉത്സവ പരിസരത്ത് മുസ്ലിംകള്‍ ഉള്‍പെടെ ഹിന്ദു ഇതര കച്ചവടക്കാര്‍ക്ക് വിലക്കുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ അനില്‍ ബെനകെ കടുത്ത ഭാഷയില്‍…

Read More

പാർക്കിലെ പ്രേമ സല്ലാപം, കബൺ പാർക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ

ബെംഗളൂരു: കബണ്‍ പാര്‍ക്കില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. കമിതാക്കള്‍ അടുത്തിരിക്കുന്നതും കുട്ടികളടക്കം മരം കയറുന്നതും ഭക്ഷണം പ്രവേശിക്കുന്നതിനും അടക്കമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഫോട്ടോയെടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്കുകള്‍ ഏർപ്പെടുത്തിയത്. 300 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ കഴിഞ്ഞ ഒരു മാസമായി സുരക്ഷാ ഗാര്‍ഡുകള്‍ റോന്തുചുറ്റുകയും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ചിലരുടെ പെരുമാറ്റം പാര്‍ക്കിന്റെ അന്തരീക്ഷം കുട്ടികള്‍ക്ക് സൗഹൃദമല്ലാതാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിയന്ത്രണങ്ങളെന്നും പാര്‍ക്കിന്റെ അന്തരീക്ഷം നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്…

Read More

സീറോ ട്രാഫിക് തുണച്ചു, രോഗിയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി 

ബെംഗളൂരു: ആനയുടെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സക്രെബൈല്‍ എലിഫന്‍റ് ക്യാമ്പിലെ ഡോക്‌ടര്‍ വിനയ്‌യെ ശിവമോഗയിലെ നഞ്ചപ്പ ആശുപത്രിയില്‍ നിന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സിന് പോകാന്‍ പ്രത്യേക വഴിയൊരുക്കി സീറോ ട്രാഫിക്കിലൂടെയാണ് വിനയ്‌യെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് ദിവസം മുന്‍പാണ് വിനയ്‌യെ കാട്ടാന ആക്രമിച്ചത്. ഡോ.വിനയ്‌യെ കൂടുതല്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെ സംഘം ശിവമോഗയില്‍ എത്തിയിരുന്നു. വിനയ്‌യെ ബെംഗളൂരുവിലേക്ക് മാറ്റാന്‍ രണ്ട് ആംബുലന്‍സുകളും എത്തിയിരുന്നു. ഒരു ആംബുലന്‍സില്‍ മരുന്നുകളും മറ്റൊരു ആംബുലന്‍സില്‍ ഡോക്‌ടര്‍…

Read More

ബിജെപി യിൽ സീറ്റ്‌ വിവാദവും രാജിയും തുടരുന്നു

ബെംഗളൂരു: രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രവര്‍ത്തകരുടെ കൂട്ടരാജിയും തുടരുകയാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടുമില്ല. മുദിഗരൈയിലെ എംഎല്‍എയായ എം പി കുമാരസ്വാമിയും ഹവേരി എംഎല്‍എയായ നെഹ്‌റു ഒലേക്കറുമാണ് ഇന്ന് രാജിവെച്ചത്. സിറ്റിങ് എംഎല്‍എമാരില്‍ ഒഴിവാക്കപ്പെട്ട 27 പേരില്‍ ഉള്‍പ്പെട്ടതാണ് രാജിവെച്ച രണ്ടുപേരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിയ്ക്കുന്ന ഷിഗോണ്‍ മണ്ഡലമുള്‍പ്പെടുന്നതാണ് ഹവേരി ജില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ്…

Read More

ബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് മെയ്‌ അവസാനത്തോടെ 

ബെംഗളുരു:ബംഗളൂരു- ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ മേയ് അവസാനത്തോടെ ഓടിത്തുടങ്ങും. ബുധനാഴ്ച പരീക്ഷണയോട്ടം നടത്തി. മൈസൂരു- ചെന്നൈ സര്‍വിസ് നടത്തുന്ന വന്ദേഭാരതിന്റെ ബോഗികള്‍ ഉപയോഗിച്ചായിരുന്നു ഇത്. കര്‍ണാടകയില്‍ നിന്ന് സര്‍വിസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാവും ഇത്. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ആദ്യ വന്ദേഭാരത് എക്സ്പ്രസും ഇതാണ്. നവംബര്‍ മുതല്‍ മൈസൂരു- ബംഗളൂരു- ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയിരുന്നു. ദക്ഷിണ റെയില്‍വേയാണ് ഈ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്കും ദക്ഷിണ റെയില്‍വേ വന്ദേഭാരത് സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍…

Read More
Click Here to Follow Us