ബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് മെയ്‌ അവസാനത്തോടെ 

ബെംഗളുരു:ബംഗളൂരു- ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ മേയ് അവസാനത്തോടെ ഓടിത്തുടങ്ങും. ബുധനാഴ്ച പരീക്ഷണയോട്ടം നടത്തി.

മൈസൂരു- ചെന്നൈ സര്‍വിസ് നടത്തുന്ന വന്ദേഭാരതിന്റെ ബോഗികള്‍ ഉപയോഗിച്ചായിരുന്നു ഇത്.

കര്‍ണാടകയില്‍ നിന്ന് സര്‍വിസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാവും ഇത്. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ആദ്യ വന്ദേഭാരത് എക്സ്പ്രസും ഇതാണ്. നവംബര്‍ മുതല്‍ മൈസൂരു- ബംഗളൂരു- ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയിരുന്നു. ദക്ഷിണ റെയില്‍വേയാണ് ഈ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്കും ദക്ഷിണ റെയില്‍വേ വന്ദേഭാരത് സര്‍വിസ് ആരംഭിച്ചിട്ടുണ്ട്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന വന്ദേഭാരത് എക്സ്പ്രസ് ബംഗളൂരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് ആറു മണിക്കൂര്‍ കൊണ്ട് ഓടിയെത്തും. ഈ റൂട്ടില്‍ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ ട്രെയിന്‍ ആറു മണിക്കൂറും 50 മിനിറ്റുംകൊണ്ട് ഓടിയെത്തുന്ന റാണിചെന്നമ്മ എക്സ്പ്രസാണ്. 469 കിലോമീറ്റര്‍ വരുന്ന ഹുബ്ബള്ളി- ബംഗളൂരു റെയില്‍പാത ഇരട്ടപ്പാതയാക്കി വൈദ്യുതീകരിച്ചിരുന്നു. ഇതില്‍ ഹുബ്ബള്ളി മുതല്‍ സൗന്‍ഷി വരെ 20 കിലോമീറ്റര്‍ മാത്രമാണ് ഇരട്ടിപ്പിക്കല്‍ ബാക്കിയുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts