വിദേശ യാത്രികർക്കായുള്ള എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഒഴിവാക്കി കേന്ദ്രം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കായുള്ള എയര്‍ സുവിധ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. അന്താരാഷ്ട്ര യാത്രക്കാർ നിർബന്ധിതമായും എയര്‍ സുവിധ ഫോമുകള്‍ പൂരിപ്പിക്കണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന. എന്നാൽ ഈ നിബന്ധന തിങ്കളാഴ്ച മുതല്‍ ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപിച്ച ഘട്ടത്തിലായിരുന്നു എയര്‍ സുവിധ സംവിധാനം നിര്‍ബന്ധമാക്കിയതെന്നും എന്നാലിപ്പോൾ കോവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോഴത്തെ തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും യാത്ര ചെയ്ത് എത്തിയ വ്യക്തിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയും സമീപകാല യാത്രാ വിശദാംശങ്ങൾ അടക്കം ഫോമില്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട സ്വയം പ്രഖ്യാപന ഫോമായിരുന്നു ഇത്. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിൽ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരികുന്നതെന്നും മന്ത്രാലയം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts