ബെംഗളൂരുവിൽ നിന്നും മൂന്നാറിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടു 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടെ കൊക്കയിലേക്ക് തെന്നിനീങ്ങി. കൊച്ചി-ധുനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തിന് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പിൻചക്രങ്ങൾ കൊക്കയിലേക്ക് തെന്നിമാറുകയായിരുന്നു. ബാക്കിഭാഗം റോഡിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് സംഭവം. വിദ്യാർത്ഥികളെ കൂടാതെ അധ്യാപകരും ഡ്രൈവറും ക്ലീനറും അടക്കും 50 പേർ ബസിൽ ഉണ്ടായിരുന്നു. 200 അടിയോളം താഴെയുള്ള കൊക്കയ്ക്കരികിൽ തങ്ങി നിന്ന ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങാൻ ശ്രമിച്ചപ്പോൾ വാഹനം വീണ്ടും താഴേക്ക് ചരിഞ്ഞത്…

Read More

2022-ല്‍ ആഭ്യന്തര സഞ്ചാരികളുടെ വരവ്; കേരളം സർവകാല റെക്കോർഡിൽ

travellers tourist

തിരുവനന്തപുരം: ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ല്‍ സർവകാല റെക്കോർഡിലെത്തി. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. കൊവിഡിന് മുമ്പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ൽ ഇത് 1,88,67,414 ആയി ഉയർന്നു. ഇതോടെ 2.63 ശതമാനം വളർച്ചയാണ് 2022 ൽ നേടിയത്. കൂടാതെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ സര്‍വ്വകാല റെക്കോര്‍ഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്.…

Read More

വിദേശ യാത്രികർക്കായുള്ള എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഒഴിവാക്കി കേന്ദ്രം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കായുള്ള എയര്‍ സുവിധ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. അന്താരാഷ്ട്ര യാത്രക്കാർ നിർബന്ധിതമായും എയര്‍ സുവിധ ഫോമുകള്‍ പൂരിപ്പിക്കണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന. എന്നാൽ ഈ നിബന്ധന തിങ്കളാഴ്ച മുതല്‍ ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപിച്ച ഘട്ടത്തിലായിരുന്നു എയര്‍ സുവിധ സംവിധാനം നിര്‍ബന്ധമാക്കിയതെന്നും എന്നാലിപ്പോൾ കോവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോഴത്തെ തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും യാത്ര ചെയ്ത് എത്തിയ വ്യക്തിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയും…

Read More

കെമ്പഗൗഡ പ്രതിമ ഉടൻ തന്നെ സന്ദർശകർക്കു തുറന്നുകൊടുക്കും

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നാദപ്രഭു കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ കാണാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് ഐടി-ബിടി മന്ത്രിയും കെംപഗൗഡ ഹെറിറ്റേജ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി വൈസ് ചെയർമാനുമായ ഡോ.സി.എൻ.അശ്വത് നാരായൺ അറിയിച്ചു. പ്രതിമ കാണാനുള്ള സന്ദർശകരുടെ എണ്ണം വർധിക്കുന്നതിനാൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ലെന്ന വാർത്തയെ തുടർന്ന് ഇക്കാര്യത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി തിങ്കളാഴ്ചത്തെ യോഗത്തിൽ നാരായൺ പറഞ്ഞു. കെംപഗൗഡ തീം പാർക്കിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നതിനാൽ, ഐഒസി ഇന്ധന സ്റ്റേഷന്റെ ഭാഗത്ത് നിന്ന് സന്ദർശകർക്ക്…

Read More

ഗുണ്ടൽപേട്ട് ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു 

ബെംഗളൂരു: ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാൻ ദിവസേന എത്തുന്നത് നിരവധി സഞ്ചാരികൾ . ദിവസവും നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങളാണ് മുത്തങ്ങ വഴി ഗുണ്ടൽപേട്ടിലേക്ക് എത്തുന്നത്. ഗുണ്ടൽപേട്ടിലെ സൂര്യകാന്തി, ചെണ്ടുമല്ലി പാടങ്ങളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. നൂറ് കണക്കിന് എക്കറിലാണ് ഈ പൂക്കൾ കൃഷി ചെയ്യുന്നത്. പൂക്കൾ കാണാനും ഫോട്ടോ എടുക്കാനുമൊക്കെയാണ് സഞ്ചാരികൾ ഇവിടേക്ക്  എത്തുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും ആണ് കൂടുതൽ ആളുകൾ എത്തുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് കുറഞ്ഞ  സമയം  കൊണ്ട്  ഗുണ്ടൽപേട്ടിലെത്താൻ കഴിയുന്നതും കൂടുതൽ പേരെ…

Read More

സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു 

ബെംഗളൂരു: മൈസൂരിലെ കെആർഎസ് അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുകുന്നതോടെ കാവേരിനദീതീരങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചു. 75000–1.50 ലക്ഷം ഘന അടി ജലമാണ് അണക്കെട്ടിൽ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്നത്. ശ്രീരംഗപട്ടണയിലെ രംഗനത്തിട്ടു പക്ഷിസങ്കേതം, യെഡമുറി, ബാലാമുറി, കരേകുറ, സംഗമം, ഗോസായി ഘട്ട്, മഹാദേവപുര, വെല്ലസ്‌ലി പാലം പ്രദേശത്തേക്ക് സന്ദർശനം അനുവദിക്കില്ലെന്ന് തഹസിൽദാർ എൻ.ശ്വേത അറിയിച്ചു. വെല്ലസ്‌ലി പാലത്തേയ്ക്കുള്ള പ്രവേശനകവാടം മതിൽകെട്ടി പൂർണമായി അടച്ചു. ഗഗനചുക്കി, ഭാരാചുക്കി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി മാണ്ഡ്യ കലക്ടർ എസ്.അശ്വതി വ്യക്തമാക്കി.

Read More

കടുവസംരക്ഷണ കേന്ദ്രത്തിലെ അരുവിയിൽ കുളിച്ച വിനോദസഞ്ചാരികൾക്ക് പിടിവീണു.

മൈസൂരു : ചാമരാജനഗർ ബി.ആർ.ടി. കടുവ സംരക്ഷണകേന്ദ്രത്തിലെ അരുവിയിൽ കുളിച്ച വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് പിഴചുമത്തി. ബിലിഗിരിരംഗത സ്വാമി ക്ഷേത്രം (ബിആർടി) കടുവാ സങ്കേതത്തിലൂടെയുള്ള യെലുന്ദൂർ, ബിലിഗിരിരംഗന ബേട്ട പാതയിൽ വെച്ച് തിങ്കളാഴ്ചയാണ് സംഭവം. വനത്തിലൂടെ കടന്നുപോകുന്ന റോഡിന് സമീപത്തെ അരുവിയിൽ ഏതാനുംപേർ കുളിച്ച സമയം റോഡിലൂടെ കടന്നുപോയവർ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ വിനോദസഞ്ചാരികളെ കണ്ടെത്തി പിഴ ചുമത്തിയെന്ന് റേഞ്ച് ഓഫീസർ ലോകേഷ് മൂർത്തി പറഞ്ഞു. ബി.ആർ.ടി.യിലൂടെയാണ് റോഡ് കടന്നുപോകുന്നതെന്നും യാത്രക്കാർക്ക് വാഹനങ്ങൾ നിർത്തി…

Read More

വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കും; മന്ത്രി സാരാ മഹേഷ്

ബെം​ഗളുരു: വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനാണ് സഖ്യസർക്കാർ ഊന്നൽ നൽകുന്നതെന്ന് ടൂറിസം മന്ത്രി സാരാ മഹേഷ് വ്യക്തമാക്കി. രാജഹംസ കോട്ടയിൽ പാര​ഗ്ലൈഡിംങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി സാരാ മഹേഷ്.

Read More
Click Here to Follow Us