മഴ ഇല്ലാഞ്ഞപ്പോൾ മഴയില്ലെന്ന പരാതി; മഴ തുടങ്ങിയപ്പോൾ മഴക്കെടുതിയിൽ വലഞ്ഞ് നഗരവാസികൾ

ബെംഗളൂരു : കനത്ത വേനൽമഴയിൽ വലഞ്ഞ് നഗരവാസികൾ.

ഞായറാഴ്ച വൈകീട്ടോടെയുണ്ടായ കനത്തമഴയിൽ നഗരത്തിലെ വിവിധഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്നുണ്ടായ ശുചീകരണപ്രവൃത്തികൾ തിങ്കളാഴ്ചയും തുടർന്നു. പലയിടങ്ങളിലും റോഡുകളിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നത് കാൽനടയാത്രപോലും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

ചിക്‌പേട്ട്, യെലഹങ്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകപ്രതിഷേധവുമുയർന്നു. ഇതോടെ വെള്ളക്കെട്ട് രൂപപ്പെട്ട ചിക്‌പേട്ടിലും പരിസരപ്രദേശങ്ങളിലും ഓവുചാലുകളിലെ മാലിന്യം കോർപ്പറേഷൻ ജീവനക്കാരെത്തി തിങ്കളാഴ്ച നീക്കംചെയ്തു.

  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം

യെലഹങ്കയിൽ മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വെള്ളക്കെട്ടുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹം കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥും ഡി.കെ. ശിവകുമാറിനൊപ്പമുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts