മടിയിലിരുത്തി ബൈക്ക് ഓടിച്ച കേസിൽ യുവാവ് അറസ്റ്റിൽ; സാഹസികയാത്ര ചെയ്തത് പ്രതിശ്രുതവധുവിനോപ്പം

ബെംഗളൂരു : പ്രതിശ്രുതവധുവിനെ മടിയിലിരുത്തി ബൈക്ക് യാത്ര നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

ബെംഗളൂരു എം.വി. ലേഔട്ട് സ്വദേശിയായ സിലമ്പരസൻ (21) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം യുവാവ് പെൺകുട്ടിയെ മടിയിലിരുത്തി ഹെബ്ബാൾ മേൽപ്പാലത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഏതാനും ചിലർ ഈ ദൃശ്യങ്ങൾ ബെംഗളൂരു ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

തുടർന്ന് ഹെബ്ബാൾ ട്രാഫിക് പോലീസ് യുവാവിന്റെപേരിൽ കേസെടുക്കുകയായിരുന്നു.

ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിലമ്പരസനാണ് ബൈക്കോടിച്ചതെന്ന് കണ്ടെത്തിയത്.

പിടികൂടിയശേഷമുള്ള ദൃശ്യങ്ങളും സിലമ്പരസൻ ബൈക്കോടിക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ ബോധവത്കരണത്തിന്റെ ഭാഗമായി ബെംഗളൂരു ട്രാഫിക് പോലീസ് പങ്കുവെച്ചിട്ടുണ്ട്.

ഇത്തരം പ്രവൃത്തികൾ ആരുടെഭാഗത്തുനിന്നും ഉണ്ടാകരുതെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.

ബൈക്കോടിക്കുമ്പോൾ ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

അപകടകരമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള വകുപ്പുകളാണ് സിലമ്പരസനെതിരേ ചുമത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts