മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി കോംഗോ സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ സ്വദേശി ഹംഗാര പോളി (29) നെ മടിവാളയില്‍ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നഗരത്തിൽ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലെത്തിയതെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ആലുവയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

ദിവസങ്ങളോളം പലയിടത്ത് രാപ്പകല്‍ തമ്പടിച്ച്‌ നിരീക്ഷിച്ചാണ് പ്രതിയെ ബെംഗളൂരു പോലീസിന്റെ സഹായത്തോടെ പിടിച്ചത്.

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ഹംഗാര പോള്‍ 2014ലാണ് സ്റ്റുഡന്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്.

പിന്നീട് മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു.

രാസലഹരി നിർമ്മിക്കുന്ന ‘കുക്ക്” ആയി വളർന്നു.

കേരളത്തിലെത്തുന്ന കോടികളുടെ രാസലഹരിയില്‍ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്ന് കരുതുന്നു.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ഫോണ്‍ വഴി ഹംഗാരയെ ബന്ധപ്പെടാൻ സാധിക്കില്ല.

ഗൂഗിള്‍ പേ വഴി പണം കൊടുത്താല്‍ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടുവന്നു വയ്ക്കും.

തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചു കൊടുക്കും. അവിടെപ്പോയി ശേഖരിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts