ഡാൻസ് ചെയ്യുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു 

കാസർകോട്: നൃത്തം പരിശീലിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.

കാസര്‍കോട് കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ(13) ആണ് മരിച്ചത്.

പാക്കം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്

ഞായറാഴ്ച രാത്രി നൃത്തം പരിശീലിക്കുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.

കുഴഞ്ഞു വീണ ഉടനെ കുട്ടിയെ കാഞ്ഞാങ്ങാടുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അജിതയാണ് മാതാവ്. ശ്രീക്കുട്ടി, ശ്രീനാഥ് സഹോദരങ്ങളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts