മരണത്തിന്റെ പാളത്തിൽ തല വച്ച് കിടന്ന 60കാരിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മലയാളി ലോക്കോ പൈലറ്റിന് ഇന്ന് ആദരം.

ബെംഗളൂരു : ആത്മഹത്യ ചെയ്യാൻ വേണ്ടി റെയിൽ പാളത്തിൽ തലവെച്ച് കിടന്ന് വീട്ടമ്മയുടെ ജീവൻ രക്ഷിച്ച മലയാളി ലോക്കോ പൈലറ്റിനെ റെയിൽവേ ഇന്ന് ആദരിക്കും.

ദക്ഷിണ പശ്ചിമ റെയിൽവേ ബാംഗ്ലൂരു ഡിവിഷനിലെ ലോക്കോപൈലറ്റ് ആലുവ ആശാരിപറമ്പിൽ മാധവൻ (45) ആണ് അറുപതുകാരിയായ വീട്ടമ്മയ്ക്ക് രക്ഷകനായത്.

ഈ മാസം 29ന് രാവിലെ 10:30 ന് യശ്വന്തപുര- ലൊട്ടെഗേഹളളി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

റെയിൽവേ ട്രാക്കിന് സമീപം നിൽക്കുകയായിരുന്നു 60 വയസ്സ് പ്രായമുള്ള സ്ത്രീ പെട്ടെന്ന് ട്രാക്കിലെ തല വെച്ചു കിടക്കുകയായിരുന്നു.

40 കിലോമീറ്റർ വേഗത്തിലായിരുന്ന ട്രെയിൻ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് മാധവൻ നിർത്തുകയായിരുന്നു.

അതോടെ സ്ത്രീ കിടക്കുന്ന തൊട്ടടുത്തെത്തി നിന്നു. കുടിക്കാൻ വെള്ളം നൽകിയ മാധവൻ സമീപത്തെ വീട്ടിൽ ഇവരെ ഏൽപ്പിച്ച ശേഷമാണ് തിരികെ ട്രെയിനിൽ കയറിയത്.

സിറ്റി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മാധവനെ ആദരിക്കും. റെയിൽവെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാധവന്റെ ഭാര്യ :ജിനി, മകൾ:മീനാക്ഷി ,ശ്രീദേവി, ശ്രീഹരി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts