മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; അനുജനെ കൊന്ന സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു : മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അനുജനെ കൊന്ന 18 വയസ്സുകാരൻ അറസ്റ്റിലായി.

സർജാപുര സ്വദേശി ശിവകുമാർ ആണ് അറസ്റ്റിലായത്.

സഹോദരൻ പ്രാണേഷിനെയാണ് ശിവകുമാർ കൊലപ്പെടുത്തിയത്.

പ്രാണേഷ് പതിവായി ശിവകുമാറിന്റെ മൊബൈൽ ഫോണെടുത്ത് ഗെയിം കളിക്കുമായിരുന്നെന്നും ഫോൺ തിരികെ കൊടുക്കില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.

  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

ഇതേച്ചൊല്ലി ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസം പ്രാണേഷ് ഫോണെടുത്ത് കളിച്ചു.

ശിവകുമാർ ഫോൺ തിരികെ ചോദിച്ചിട്ടും കൊടുത്തില്ല.

ഇതേത്തുടർന്ന് പ്രകോപിതനായ ശിവകുമാർ ചുറ്റികയെടുത്ത് പ്രാണേഷിനെ അടിച്ചു.

കുഴഞ്ഞുവീണ പ്രാണേഷ് മരിച്ചെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ 'ഇഡ്ഡലി-ദോശ' വിവാദം; ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us