സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു 

ബെംഗളൂരു: മൈസൂരിലെ കെആർഎസ് അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുകുന്നതോടെ കാവേരിനദീതീരങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചു. 75000–1.50 ലക്ഷം ഘന അടി ജലമാണ് അണക്കെട്ടിൽ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്നത്. ശ്രീരംഗപട്ടണയിലെ രംഗനത്തിട്ടു പക്ഷിസങ്കേതം, യെഡമുറി, ബാലാമുറി, കരേകുറ, സംഗമം, ഗോസായി ഘട്ട്, മഹാദേവപുര, വെല്ലസ്‌ലി പാലം പ്രദേശത്തേക്ക് സന്ദർശനം അനുവദിക്കില്ലെന്ന് തഹസിൽദാർ എൻ.ശ്വേത അറിയിച്ചു. വെല്ലസ്‌ലി പാലത്തേയ്ക്കുള്ള പ്രവേശനകവാടം മതിൽകെട്ടി പൂർണമായി അടച്ചു. ഗഗനചുക്കി, ഭാരാചുക്കി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി മാണ്ഡ്യ കലക്ടർ എസ്.അശ്വതി വ്യക്തമാക്കി.

Read More
Click Here to Follow Us