ബെംഗളൂരു: മൈസൂരിലെ കെആർഎസ് അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുകുന്നതോടെ കാവേരിനദീതീരങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചു. 75000–1.50 ലക്ഷം ഘന അടി ജലമാണ് അണക്കെട്ടിൽ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്നത്.
ശ്രീരംഗപട്ടണയിലെ രംഗനത്തിട്ടു പക്ഷിസങ്കേതം, യെഡമുറി, ബാലാമുറി, കരേകുറ, സംഗമം, ഗോസായി ഘട്ട്, മഹാദേവപുര, വെല്ലസ്‌ലി പാലം പ്രദേശത്തേക്ക് സന്ദർശനം അനുവദിക്കില്ലെന്ന് തഹസിൽദാർ എൻ.ശ്വേത അറിയിച്ചു. വെല്ലസ്‌ലി പാലത്തേയ്ക്കുള്ള പ്രവേശനകവാടം മതിൽകെട്ടി പൂർണമായി അടച്ചു. ഗഗനചുക്കി, ഭാരാചുക്കി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി മാണ്ഡ്യ കലക്ടർ എസ്.അശ്വതി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.