നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി, വസതിക്ക് പുറത്ത് വൻ സുരക്ഷ

മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജയിലിലായ ഗുണ്ടാ സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സമീപകാല അഭിമുഖത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഒരു ഇ-മെയിലാണ് നടന്റെ അസിസ്റ്റന്റിനെ മെയിലില്‍ ലഭിച്ചത്.

സന്ദേശത്തില്‍ നടനെ കൊല്ലുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിഷ്‌ണോയി അവകാശപ്പെടുന്നുണ്ട്.

ഭീഷണി സന്ദേശത്തെക്കുറിച്ച്‌ പോലീസില്‍ പരാതിപ്പെട്ടത് നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കറാണ്. പരാതി ലഭിച്ചയുടന്‍ ഗുണ്ടാസംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി, സഹായി ബ്രാര്‍, മെയില്‍ അയച്ച രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ ബാന്ദ്ര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് ബിഷ്‌ണോയി സല്‍മാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതില്‍ താനുള്‍പ്പെടെയുള്ള ബിഷ്ണോയി സമുദായത്തിന് അയാളോട് കടുത്ത ദേഷ്യമാണെന്നും സല്‍മാന്‍ ഞങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച്‌ മാപ്പുപറഞ്ഞില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ബിഷ്‌ണോയി ഭീഷണി മുഴക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts