അധികാരത്തിലെത്തിയാൽ അപ്പാർട്ട്മെന്റ് മിത്ര പദ്ധതി വരും ; സിദ്ധരാമയ്യ 

ബെംഗളുരു: അപ്പാര്‍ട്ട്മെന്‍റുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ‘അപ്പാര്‍ട്ട്മെന്‍റ് മിത്ര’ പദ്ധതി നടപ്പാക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ. നഗരത്തിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം കിട്ടാനുമായാണ് പദ്ധതി. അധികാരത്തിലേറിയാല്‍ പദ്ധതി നടപ്പാക്കും. കെ.പി.സി.സി നടത്തിയ ‘ബെംഗളുരു അപ്പാര്‍ട്ട്മെന്‍റ് ടൗണ്‍ ഹാള്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പാര്‍ട്ട്മെന്‍റുകളിലെ താമസക്കാരും വിവിധ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. മെട്രോ സ്റ്റേഷനുകളില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യമുണ്ടാക്കല്‍, കാവേരി വെള്ളത്തിന്‍റെ ഉപയോഗം, കൂടുതല്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്‍റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും നടപ്പാക്കും. കെ.പി.സി.സി പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍,…

Read More

ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസ് പരിസരം ഗോമൂത്രം തളിച്ചു

ബെംഗളൂരു: മുൻ മന്ത്രി കെ എസ് ഈശ്വരപ്പയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ശിവമോഗ ഡെ.കമ്മീഷണർ ഓഫീസിൽ വാങ്കുവിളിച്ച നടപടിക്കെതിരെ വലതു സംഘടനകൾ. ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകർ തിങ്കളാഴ്‌ച ശിവമോഗ നഗരത്തിലെ പഞ്ചായത്ത് കമ്മീഷണറുടെ ഓഫീസ് പരിസരം ഗോമൂത്രം തളിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് വാങ്കു വിളിച്ചത് വിവാദമായിരുന്നു. ബജ്റംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ പഞ്ചായത്ത് കമ്മീഷണർ ഓഫീസ് പരിസരത്ത് ഗോമൂത്രം തളിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്‌, ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് പുണ്യസ്ഥലമാണെന്നും നൂറുകണക്കിന് ആളുകള്‍ ഓഫീസ് സന്ദര്‍ശിക്കാറുണ്ടെന്നും ബജ്‌റംഗ്ദളും വിഎച്ച്‌പി…

Read More

കർണാടകയിൽ താമര വിരിയുമെന്ന് പ്രധാന മന്ത്രി 

ബെംഗളൂരു: കര്‍ണാടകയില്‍ മോദിയുടെ താമര വിരിയുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി. ഇത് വിജയസങ്കല്‍പ്പ രഥയാത്രയല്ല, വിജയിച്ച്‌ കഴിഞ്ഞ യാത്ര പോലെയാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാടായ കലബുറഗി കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ചത് അതിന്‍റെ തെളിവാണ്. കര്‍ണാടകത്തില്‍ ബിജെപിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു. മോദി എന്ത് ചെയ്തിട്ടാണ് കലബുറഗിയില്‍ ബിജെപി ജയിച്ചത്? ഇത് ജനവിധിയാണ്, ഇനി അതിന്‍റെ പേരിലും മോദിക്കെതിരെ ആരോപണമുന്നയിക്കും. എന്തെല്ലാം ആരോപണങ്ങളാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്? സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി മോദി…

Read More

ഗൂഗിളിലെ ഇന്റർവ്യൂ വിജയിച്ചു,ബെംഗളൂരുവിൽ താമസ സൗകര്യത്തിനായുള്ള ഇന്റർവ്യൂ പരാജയപ്പെട്ടു, യുവാവിന്റെ വൈറൽ പോസ്റ്റ്‌ 

ബെംഗളൂരു: ജോലിയ്ക്കായും പഠിക്കാനായും ബെംഗളൂരുവിൽ എത്തുന്നവരില്‍ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താമസിക്കാനായി ഒരു സ്ഥലം കണ്ടെത്തുക എന്നത്. താമസ സൗകര്യം അന്വേഷിച്ച് എത്തുന്നവരുടെ ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈല്‍, പേ സ്ലിപ്പുകള്‍, തുടങ്ങി വ്യക്തിപരവും തൊഴില്‍പരവുമായ വിശദാംശങ്ങള്‍ ചോദിച്ച്‌ നീണ്ട അഭിമുഖം തന്നെ കെട്ടിട ഉടമകള്‍ നടത്താറുണ്ട്. അത്തരമൊരു സംഭവമാണ് റിപു ദമന്‍ ഭഡോറിയ എന്ന യുവാവ് ലിങ്ക്ഡിനില്‍ പങ്കുവെച്ചിരിക്കുന്നത്. ഗൂഗിളിലെ തന്റെ അഭിമുഖത്തേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു കെട്ടിടമുടമയുമായുള്ള തന്റെ അഭിമുഖം എന്ന് റിപു പോസ്റ്റില്‍ പറയുന്നു. കോവിഡിന് ശേഷം താമസ സ്ഥലങ്ങളുടെ ഡിമാന്‍ഡ്…

Read More

മയക്കുമരുന്ന് കേസുകളിൽ കേന്ദ്രം നേരിട്ട് ഇടപെടും : അമിത് ഷാ

ബെംഗളൂരു: മയക്കുമരുന്ന് കേസുകളില്‍ കേന്ദ്രം നേരിട്ടിപെടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്ന് കടത്തിന്റെ പ്രശ്‌നം സംസ്ഥാനവുമായോ കേന്ദ്രവുമായോ മാത്രം ബന്ധപ്പെട്ടതല്ല. ദേശീയ പ്രശ്നമാണ്.അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ ദേശീയവും ഏകീകൃതവുമാകണം അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കേസുകള്‍ കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ നേരിട്ടറിയിക്കാന്‍ സംവിധാനം ഉണ്ടാകുമെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഴുവന്‍ ശൃംഖലയെയും തകര്‍ക്കാന്‍, മയക്കുമരുന്ന് കേസുകള്‍ സമഗ്രമായി അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് വിമുക്തഭാരതം എന്ന ലക്ഷ്യം നേടാന്‍ മയക്കു മരുന്നിനെതിരെ സീറോ ടോളറന്‍സ് നയമാണ് കേന്ദ്ര സര്‍ക്കാറിന്റേത്.…

Read More

അമിത് ഷായുടെ സാന്നിധ്യത്തിൽ ലഹരി മരുന്നുകൾ നശിപ്പിച്ചു 

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നഗരത്തിൽ 1235 കോടി രൂപയുടെ 9298 കിലോ ഗ്രാം ലഹരി മരുന്നുകൾ നശിപ്പിച്ചു. പാകിസ്ഥാനിൽ നിന്നും കടൽ മാർഗം ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ വഴിയാണ് ലഹരി മരുന്ന് ഇവിടേക്ക് എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവ പൂർണമായും തുടച്ച് നീക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച്‌ 30 വരെ 

ബെംഗളൂരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഈ മാസം 30 വരെ രാജാജിനഗര്‍ ഒറിയോണ്‍ മാളിലെ പി.വി.ആര്‍.സിനിമാസിലും ബനശങ്കരി സുചിത്ര തിയേറ്ററിലും ചാമരാജ്‌പേട്ട് ഡോ. രാജ്കുമാര്‍ ഭവനിലുമാണ് സിനിമകളുടെ പ്രദര്‍ശനം. ലോക സിനിമ, ഏഷ്യന്‍ സിനിമ, ഇന്ത്യന്‍ സിനിമ, കന്നഡ സിനിമ വിഭാഗങ്ങളിലാണ് മത്സരം. മലയാളം സിനിമകളായ സൗദി വെള്ളക്ക, പല്ലോട്ടി 90’സ് കിഡ്‌സ്, ജനഗണമന, ഫാമിലി, തമ്പ് എന്നിവ വിവിധ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഇന്ന് പല്ലോട്ടി 90’സ് കിഡ്‌സ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവിധ ഭാഷകളിലായി മുന്നൂറോളം സിനിമകള്‍ വിവിധ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. വിധാന്‍ സൗധയില്‍ നടന്ന…

Read More

ശ്രാവണബലഗോള ജൈനമഠം പുരോഹിതൻ ചാരുകീർത്തി ഭട്ടാരക സ്വാമി അന്തരിച്ചു

ബെംഗളൂരു:ശ്രാവണബലഗോള ജൈനമഠത്തിലെ പുരോഹിതന്‍ ചാരുകീര്‍ത്തി ഭട്ടാരക സ്വാമി അന്തരിച്ചു. ഇന്ന് രാവിലെ ബെല്ലൂരിലെ ആദിചുഞ്ചനഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു മാസമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രഭാത സവാരിക്കിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് ചാരുകീര്‍ത്തി ഭട്ടാരക സ്വാമിയുടെ എല്ല് പൊട്ടിയിരുന്നു. സംസ്കാര ചടങ്ങുകള്‍ ജൈന മതാചാരപ്രകാരം സംസ്ഥാന ബഹുമതികളോടെ നാളെ നടക്കും. ഉച്ചക്ക് 12.30 മുതല്‍ ചാവുന്ദരായ മഠത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് 4.30ന് വിലാപയാത്രയായി കൊണ്ടു പോകുന്ന ഭൗതികശരീരം ചന്ദ്രഗിരി ചക്കി മലയോട് ചേര്‍ന്നുള്ള ബോലുബെട്ടയില്‍ സംസ്‌കരിക്കുമെന്ന് ജൈന…

Read More

തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് അടുത്ത വിവാദം

ബെംഗളൂരു:തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. ടിപ്പു സുല്‍ത്താനെ കൊന്നതാരാണെന്നതാണ് വിവാദത്തിനിടവെച്ചിരിക്കുന്നത്. എല്ലാതവണയും ടിപ്പു സുല്‍ത്താനെതിരെ വി.ഡി. സവര്‍ക്കറെ ഉയര്‍ത്തിക്കാട്ടാറുള്ള പാര്‍ട്ടി, ഇത്തവണ പറയുന്നത്, ബ്രിട്ടീഷുകാരോ മറാത്താ സൈന്യമോ അല്ല, രണ്ട് വൊക്കലിഗ നേതാക്കന്‍മാരാണ് ടിപ്പു സുല്‍ത്താനെ കൊന്നത് എന്നാണ്. എന്നാല്‍ ഇവരുടെ വാദത്തെ പ്രമുഖ വൊക്കലിഗ നേതാവ് തള്ളിക്കളഞ്ഞു. പഴയ മൈസൂരു ഭാഗത്തുള്ള ഒരു വിഭാഗം ജനങ്ങളുടെ അവകാശവാദമാണിത്. ഉറി ഗൗഡ, നന്‍ജെ ഗൗഡ എന്നീ വൊക്കലിഗ നേതാക്കളാണ് ടിപ്പു സുല്‍ത്താനെ കൊന്നതെന്നാണ് ഒരു കൂട്ടം അവകാശപ്പെടുന്നത്. അദ്ദണ്ഡ…

Read More

സ്വത്ത് തർക്കത്തെ തുടർന്ന് യുവതിയെ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി

ബംഗളൂരു: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ യുവതിയെ റോഡിൽ വച്ച് കൊലപ്പെടുത്തി യുവാക്കൾ. കലബുറഗിയിലെ ജൻജാം കോളനി നിവാസിയായ മജത് സുൽത്താനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ഹഗരഗ ക്രോസിന് സമീപം ബുധനാഴ്‌ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം തലയിൽ കല്ലെറിഞ്ഞ പ്രതികൾ ക്രൂരമായി കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസിം ഗൗണ്ടി, വസീം ഗൗണ്ടി, നയീം, നദീം കൊലപാതകം നടത്തിയതായി മജത് സുൽത്താന്റെ ഭർത്താവായ സദ്ദാം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.…

Read More
Click Here to Follow Us