ചുംബനം മികച്ചതാക്കാൻ നാവിന്റെ ഒരു ഭാഗം മുറിച്ച് മാറ്റി യുവതി

ആഗ്രഹം സഫലമാക്കാൻ ഏത് അറ്റം വരെയും പോകാൻ ഇന്ന് ആളുകൾ തയ്യാറാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചുംബനം മികച്ചരീതിയിലാക്കാന്‍ നാവിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള 22കാരി സെഹ്ലി ജി എന്നറിയപ്പെടുന്ന റോഷെല്‍ ഗാരെറ്റാണ് ചുംബനം ശരിയാവാനായി നാവിന് താഴെയുള്ള സ്‌തരം നീക്കം ചെയ്തത്. നാവിനെ വായയുടെ അടിഭാഗവുമായി ബന്ധിപ്പിക്കുന്ന ‘ലിഗ്വല്‍ ഫ്രെനുലം’ എന്ന സ്‌തരം അവര്‍ എടുത്തുകളയുകയും ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

ലിഗ്വല്‍ ഫ്രെനുലം ചെറുതായതിനാല്‍ ഭക്ഷണം കഴിക്കുമ്പോഴും ചവയ്ക്കുമ്പോഴുമെല്ലാം പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അതിനെക്കാളേറെ റോഷെലിനെ വിഷമിപ്പിച്ചത് നന്നായി ചുംബിക്കുന്നതിന് ഇത് തടസമാകുന്നു എന്നതായിരുന്നു. ചുംബനത്തില്‍ നിന്ന് ലഭിക്കേണ്ട സന്തോഷത്തിന്റെ അഭാവം അവളുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും റോഷെലിന്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ചുംബിക്കുന്നത് ആസ്വദിക്കാനായെന്നും താനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇതെന്നും അവര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts