നഗരത്തിൽ നാളെ ചെറിയ പെരുന്നാൾ

ബെംഗളൂരു:ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഏപ്രിൽ 22 നാളെ കർണാടകയിൽ ചെറിയ പെരുന്നാൾ. ഇസ്ലാം മത വിശ്വാസികൾ 30 നോമ്പുകൾ പൂർത്തീകരിച്ച് ശനിയാഴ്ച നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.

Read More

അടുത്ത ഒരാഴ്ച നഗരത്തിൽ വേനൽ മഴക്ക് സാദ്ധ്യത!

ബെംഗളൂരു : ഇന്ന് മുതൽ അടുത്ത ഒരാഴ്ച നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിൽ ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ദക്ഷിണ കർണാടകയിലെ മറ്റ് സ്ഥലങ്ങളിലും മഴ പെയ്തേക്കും. വൈകുന്നേരത്തെ ഈ മഴ ഒരാഴ്ചയോളം തുടരുകയാണെങ്കിൽ പകൽ ഉള്ള ചൂടിന് ഒരാശ്വാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.  

Read More

ചുംബനം മികച്ചതാക്കാൻ നാവിന്റെ ഒരു ഭാഗം മുറിച്ച് മാറ്റി യുവതി

ആഗ്രഹം സഫലമാക്കാൻ ഏത് അറ്റം വരെയും പോകാൻ ഇന്ന് ആളുകൾ തയ്യാറാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചുംബനം മികച്ചരീതിയിലാക്കാന്‍ നാവിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള 22കാരി സെഹ്ലി ജി എന്നറിയപ്പെടുന്ന റോഷെല്‍ ഗാരെറ്റാണ് ചുംബനം ശരിയാവാനായി നാവിന് താഴെയുള്ള സ്‌തരം നീക്കം ചെയ്തത്. നാവിനെ വായയുടെ അടിഭാഗവുമായി ബന്ധിപ്പിക്കുന്ന ‘ലിഗ്വല്‍ ഫ്രെനുലം’ എന്ന സ്‌തരം അവര്‍ എടുത്തുകളയുകയും ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ലിഗ്വല്‍ ഫ്രെനുലം ചെറുതായതിനാല്‍…

Read More

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് മരിച്ചത്. ഇതൊരു ആത്മഹത്യയാണെങ്കിൽ ഈ വർഷം മദ്രാസ് ഐഐടിയിൽ നടന്ന നാലാമത്തെ ആത്മഹത്യയായിരിക്കും ഇത്. ഈ മാസം ആദ്യം മദ്രാസ് ഐഐടിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അതിനുമുമ്പ്, മാർച്ചിൽ ഇതേ ക്യാമ്പസിൽ മൂന്നാം വർഷ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു. 20 വയസ്സുള്ള ഇയാൾ ആന്ധ്രാപ്രദേശ് സ്വദേശിയാണ്.…

Read More

പൊന്നിയിന്‍ ശെല്‍വം പാര്‍ട്ട് 1 വെറും ട്രെയ്‌ലര്‍ മാത്രം; ജയം രവി

പൊന്നിയിന്‍ ശെല്‍വം പാര്‍ട്ട് 1 വെറും ട്രെയ്‌ലര്‍ മാത്രമാണെന്നും രണ്ടാം ഭാഗമാണ് യഥാര്‍ത്ഥ ചിത്രമെന്നും ജയം രവി. മലയാളത്തില്‍ നിന്ന് ആദ്യ സിനിമയെക്കുറിച്ച് വളരെ ആത്മാര്‍ഥമായ നിരൂപണങ്ങളാണ് ഉണ്ടായത്. അതേ പിന്തുണ രണ്ടാം ഭാഗത്തിലും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന പിഎസ് 2ന്റെ പ്രമോഷനില്‍ ചിത്രത്തിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു. ജയം രവി, കാര്‍ത്തിക്, തൃഷ, ബാബു ആന്റണി, വിക്രം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വന്‍ താരനിരയാണ് കൊച്ചിയില്‍ നടന്ന പ്രെമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്. പൊന്നിയിന്‍ ശെല്‍വം ഒന്നാം ഭാഗത്തിന്റെ മലയാളം റിവ്യൂകള്‍…

Read More

ചട്ടങ്ങൾ ലംഘിച്ച് അനധികൃത സ്കൂളുകൾ; 45 ദിവസത്തെ സമയപരിധി നൽകി വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു: അംഗീകാരം വാങ്ങാതെ മറ്റ് ബോർഡുകളുടെ സിലബസ് പഠിപ്പിക്കുന്നതിനും പുതിയ സെക്ഷനുകൾ ആരംഭിക്കുന്നതിനും അനധികൃതമായി പട്ടികപ്പെടുത്തിയിട്ടുള്ള സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾക്ക് 45 ദിവസത്തെ സമയപരിധി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നൽകി. കർണാടക വിദ്യാഭ്യാസ നിയമം 1983 പ്രകാരം സംസ്ഥാനത്തുടനീളമുള്ള 1,600-ലധികം സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ വിവിധ ലംഘനങ്ങൾക്ക് അനുമതിയില്ലാത്തതായി വകുപ്പ് പട്ടികപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടും മറ്റ് ബോർഡുകളുടെ സിലബസ് പിന്തുടർന്ന് വകുപ്പിന്റെ അംഗീകാരം ലഭിക്കാതെയാണ് ഇവരിൽ ഭൂരിഭാഗവും പുതിയ വിഭാഗങ്ങൾ ആരംഭിച്ചത്. സ്‌കൂൾ തുടങ്ങാൻ പോലും രജിസ്റ്റർ ചെയ്യാത്തവരെ…

Read More

ബെംഗളൂരു ആശുപത്രികളിലെ കൊവിഡ് കിടക്കകളുടെ എണ്ണം വർധിപ്പിച്ചു

കോവിഡ് രോഗികളുടെ പ്രവേശനം കുറവാണെങ്കിലും ബെംഗളൂരുവിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് ബെഡ് വിഹിതം വർധിപ്പിക്കുകയാണ്. സ്വകാര്യ ആശുപത്രികളോട് കിടക്കകൾ അനുവദിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അവർ തയ്യാറാകണമെന്ന് അവർ അഭ്യർത്ഥിച്ചു. കേസുകൾ വർദ്ധിക്കാൻ തുടങ്ങിയ മാർച്ച് മുതൽ പ്രധാന സ്വകാര്യ ശൃംഖലകൾ ഇതിനകം തന്നെ കിടക്ക വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് രോഗികൾക്കായി മാർച്ചിൽ 10 കിടക്കകൾ നീക്കിവെച്ചതായി അപ്പോളോ ഹോസ്പിറ്റൽസ് വൈസ് പ്രസിഡന്റ് ഡോ.യതീഷ് ജി പറഞ്ഞു. ഫെബ്രുവരി അവസാനം വരെ ഞങ്ങൾക്ക് കോവിഡ് അഡ്മിഷൻ ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾക്ക് പ്രത്യേക…

Read More

കെഎസ്ആർ സ്റ്റേഷനിൽ ഐടി പ്രൊഫഷണലിനെ അപമാനിച്ച് റെയിൽവേ ടിക്കറ്റിംഗ് ഉദ്യോഗസ്ഥൻ

ബെംഗളൂരു: യാത്രക്കാരിയോട് മോശമായി പെരുമാറിയതിന് ബെംഗളൂരു റെയിൽവേ ഡിവിഷനിലെ മുതിർന്ന റെയിൽവേ ടിക്കറ്റിംഗ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരു ഐടി പ്രൊഫഷണലിനെ അപമാനിച്ച സംഭവം പുറത്തായി. ഏപ്രിൽ 18 ന് ഒരു സീനിയർ ടിക്കറ്റിംഗ് ഓഫീസർ തന്റെ കോളറിൽ വലിച്ചിഴച്ചെന്നും കണ്ണട അഴിച്ചുമാറ്റിയെന്നും തന്നെ അപമാനിച്ചെന്നും ടെക്കി ആരോപിച്ചു. രാവിലെ 9.15ന് കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലാണ് സംഭവം. യാത്രാ ടിക്കറ്റ് ഹാജരാക്കാൻ ചീഫ് ടിക്കറ്റിംഗ് സൂപ്പർവൈസർ ബിഎം രാധാകൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ കാർത്തിക് പൂജാറിന്റെ ഫോണിലെ യുടിഎസ് ആപ്പ് തകരാറിലായതാണ്…

Read More

ഈശ്വരപ്പയ്ക്ക് പ്രധാനമന്ത്രിയുടെ സർപ്രൈസ് കോൾ

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെഎസ് ഈശ്വരപ്പ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈശ്വരപ്പയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…

Read More

ഡി.കെ ശിവകുമാറിന്റെ മണ്ഡലത്തിൽ സഹോദരൻ ഡികെ സുരേഷും പത്രിക നൽകി

ബെംഗളൂരു: ഡി.കെ. ശിവകുമാര്‍ മത്സരിക്കുന്ന കനകപുരയില്‍ സഹോദരനും എംപിയുമായ ഡി.കെ സുരേഷും പത്രിക നൽകി. പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയായിരുന്നു അപ്രതീക്ഷിത നീക്കം നടന്നത്. ഏപ്രില്‍ 17നായിരുന്നു ശിവകുമാര്‍ പത്രിക നൽകിയത്. ശിവകുമാറിന്‍റെ പത്രിക തള്ളിയാല്‍ പകരം സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ബംഗളൂരു റൂറല്‍ എംപി സുരേഷ് പത്രിക നൽകിയത്. പ്രമുഖ ബിജെപി നേതാവും മന്ത്രിയുമായ ആര്‍. അശോകയാണ് കനകപുരയിലെ ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ സുരേഷ് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. രാമനഗരയില്‍ മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരേ സുരേഷ് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്…

Read More
Click Here to Follow Us