നാമനിർദേശപത്രിക പിൻവലിക്കില്ലെന്ന് ഈശ്വരപ്പ

ബെംഗളൂരു : നാമനിർദേശപത്രിക പിൻവലിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ശിവമോഗയിലെ സ്വതന്ത്ര സ്ഥാനാർഥി കെ.എസ്. ഈശ്വരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. ഞാൻ നാമനിർദേശപത്രിക പിൻവലിക്കുമെന്ന് ചിലയാളുകൾ നുണപ്രചാരണം നടത്തുകയാണ്. എന്റെ പിന്നിൽ അണിനിരക്കുന്നവരെ ഒരിക്കലും വഞ്ചിക്കില്ല. മത്സരിക്കുകതന്നെ ചെയ്യും. യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ശക്തി എന്റെയൊപ്പമുണ്ടെന്ന് നാമനിർദേശപത്രിക സമർപ്പിക്കാൻപോയപ്പോൾ തെളിയിച്ചതാണ് ഈശ്വരപ്പ പറഞ്ഞു. അതേസമയം, ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് പത്രിക പിൻവലിക്കാൻ ഇനിയും സമയമുണ്ടെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നൽകാത്തതിനെ തുടർന്നാണ്…

Read More

ഈശ്വരപ്പയെ തണുപ്പിക്കാൻ അമിത് ഷാ 

ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെ വിമതസ്ഥാനാർഥിയായി ഉറച്ചുനില്‍ക്കുന്ന കെ.എസ്.ഈശ്വരപ്പയെ അനുനയിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷാ തന്നെ ഫോണില്‍ വിളിച്ചതായും മത്സരത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടതായും ഈശ്വരപ്പ പറഞ്ഞു. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഈശ്വരപ്പ ഇടഞ്ഞത്. ബി.എസ്. യെദ്യൂരപ്പയുടെ ഇടപെടലാണ് മകന് സീറ്റുനിഷേധിക്കാൻ കാരണമെന്നാണ് ഈശ്വരപ്പ കരുതുന്നത്. അതിനാലാണ് യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങിയത്. പ്രചാരണത്തിനും തുടക്കമിട്ടു. വിജയേന്ദ്രയെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയാലേ താൻ മത്സരരംഗത്തു നിന്ന് പിൻമാറുകയുള്ളൂവെന്ന് ഈശ്വരപ്പ പറഞ്ഞു.

Read More

വീണ്ടും വിവാദ പ്രസ്താവന നടത്തി കെഎസ് ഈശ്വരപ്പ

ബെംഗളൂരു: വീണ്ടും വിവാദ പ്രസ്താവന നടത്തി മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. കോൺഗ്രസ് നേതാക്കളായ ഡി.കെ. സുരേഷ്, വിനയ് കുൽക്കർണി എന്നിവരെ വധിക്കാൻ നിയമംകൊണ്ട് വരണമെന്നാണ് കെ.എസ്. ഈശ്വരപ്പ ആഹ്വാനം ചെയ്തത്. സുരേഷ് എം.പിയും വിനയ് കുൽക്കർണി എം.എൽ.എയുമാണ്. ഇരുനേതാക്കളും രാജ്യദ്രോഹികളാണെന്നും ഇന്ത്യയെ രണ്ട് ഭാഗമാക്കാൻ പരിശ്രമിക്കുന്നവരാണെന്നുമായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം. പൊതുസമ്മേളനങ്ങളിൽ വെച്ച് അവർ വീണ്ടും ഇത്തരം പ്രസ്താവനകൾ നടത്താൻ ശ്രമിച്ചാൽ തീർച്ചയായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവരം അറിയിക്കും. അവർ രാജ്യത്തെ കഷ്ണങ്ങളായി വിഭജിക്കാൻ ആഗ്രഹിക്കുന്നു. അവരെ വെടിവെച്ച് കൊല്ലാൻ കഴിയുന്ന നിയമം…

Read More

സംസ്ഥാന സർക്കാർ ഉടൻ വീഴും; കെ.എസ്.ഈശ്വരപ്പ

ബെംഗളൂരു : വർഷങ്ങൾ, മാസങ്ങൾ എന്നിവയെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, സംസ്ഥാന സർക്കാർ ഉടൻ വീഴും. സർക്കാരിന്റെ പതനത്തിനുള്ള അംഗീകാരം നേരത്തെ ആരംഭിച്ചതായി മൈസൂരിൽ മന്ത്രി കെ.എസ്.ഈശ്വരപ്പയുടെ പ്രവചനം. ഇന്ന് മൈസൂരിലെ ബി.ജെ.പി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, സർക്കാർ വളരെ വേഗം താഴെ വീഴുമെന്ന് അദ്ദേഹം പറഞ്ഞു. ഏത് നിമിഷവും സർക്കാർ താഴെ വീഴാം. സർക്കാർ വീണാൽ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോകുക എന്നതാണ് ശരിയായ വഴി. പുതിയ സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്താൽ നല്ലതായിരിക്കുമെന്നും കെഎസ് ഈശ്വരപ്പ പറഞ്ഞു.

Read More

ലോക്സഭ തെരെഞ്ഞെടുപ്പോടെ കോൺഗ്രസ്‌ സർക്കാർ നിലംപൊത്തും ; ഈശ്വരപ്പ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന് ബിജെപി. മുതിര്‍ന്ന പാര്‍ട്ടി നേതാവും മുൻ മന്ത്രിയുമായ കെ ഈശ്വരപ്പയാണ് ഇത്തരമൊരു അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി സമ്പര്‍ക്കത്തിലുണ്ടെന്ന സന്തോഷിന്റെ അവകാശവാദം നിസ്സാരമായി കാണേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ശിവമോഗയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

Read More

ഈശ്വരപ്പയ്ക്ക് പ്രധാനമന്ത്രിയുടെ സർപ്രൈസ് കോൾ

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെഎസ് ഈശ്വരപ്പ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈശ്വരപ്പയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…

Read More

പാർട്ടിയുമായി യാതൊരു പ്രശ്നങ്ങളും ഇല്ല ; കെ.എസ് ഈശ്വരപ്പ

ബെംഗളൂരു: പാർട്ടി നേതൃത്വവുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ബി.ജെ.പിയോട് എനിക്ക് ഒരു ദേഷ്യവുമില്ല. പാർട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം. പാർട്ടിയുമായി തെറ്റി കോൺഗ്രസിൽ ചേർന്നവരെ തിരിച്ചു ബി.ജെ.പിയിലെത്തിക്കണമെന്നാണ് എന്റെ നിലപാട്”- ഈശ്വരപ്പ പറഞ്ഞു. ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ കർണാടകയിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ ഈശ്വരപ്പ ബി.ജെ.പി കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. താൻ രാഷ്ട്രീയം…

Read More

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല; ഈശ്വരപ്പ

ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാട്ടി ബിജെപി കേന്ദ്രനേതൃത്വത്തിന് കെ എസ് ഈശ്വരപ്പയുടെ കത്ത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ചാണ് ജെ പി നദ്ദയ്ക്ക് ഈശ്വരപ്പ കത്ത് നല്‍കിയത്. ഈശ്വരപ്പയുടെ മകന്‍ കെ ഇ കാന്തേഷിന് കൂടി സീറ്റ് നല്‍കണമെന്ന ആവശ്യം ഈശ്വരപ്പ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളി. ഒരു കുടുംബത്തില്‍ രണ്ട് പേര്‍ക്ക് സീറ്റ് നല്‍കാനാകില്ലെന്ന് കേന്ദ്രനേതൃത്വം നിലപാടെടുത്തു. മക്കള്‍ രാഷ്ട്രീയം തുടരുന്നതില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈശ്വരപ്പയ്ക്ക്…

Read More

ബാങ്കുവിളിക്ക് ഉച്ചഭാഷിണി വേണ്ടി വരുന്നതിനെക്കുറിച്ച് വിവാദ പരാമർശവുമായി ഈശ്വരപ്പ

ബെംഗളൂരു: ബാങ്കുവിളി സംബന്ധിച്ച്‌ വിവാദ പരാമര്‍ശവുമായി  ബി.ജെ.പി നേതാവ്. അല്ലാഹു ബധിരനാണെന്നും അതിനാലാണ് അദ്ദേഹത്തെ വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കേണ്ടി വരുന്നതെന്നുമാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയാണ് പൊതുയോഗത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. പൊതു യോഗത്തിനിടെ സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടതോടെയണ് ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തിയത്. ‘ഞാനെവിടെ പോകുമ്പോഴും ഈ ബാങ്കുവിളി എനിക്ക് തലവേദനയുണ്ടാക്കും. ഈ വിഷയത്തില്‍ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ് – ഈശ്വരപ്പ പറഞ്ഞു. ഉച്ചഭാഷിണികള്‍ ഉണ്ടെങ്കില്‍ മാത്രമേ അല്ലാഹുവിന് പ്രാര്‍ഥനകള്‍…

Read More

വിദ്വേഷ പ്രസ്താവനയുമായി കെ. എസ് ഈശ്വരപ്പ

ബെംഗളൂരു: 2024ൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നും കാശിയിലെയും മഥുരയിലെയും പള്ളികൾ തകർത്ത് അവിടെ ക്ഷേത്രങ്ങൾ പണിയുമെന്നും ബി.ജെ.പി എം.എൽ.എ കെ.എസ്. ഈശ്വരപ്പ. ചാമരാജ് നഗറിലെ ഗുണ്ടൽപേട്ടിൽ ബി.ജെ.പിയുടെ വിജയസങ്കൽപ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശിയിൽ വിശ്വനാഥ ക്ഷേത്രവും മഥുരയിൽ കൃഷ്ണക്ഷേത്രവും തകർത്താണ് പള്ളികൾ നിർമിച്ചതെന്ന് ഈശ്വരപ്പ ആരോപിച്ചു. അയോധ്യയിൽ മനോഹരമായ രാമക്ഷേത്രം നിർമ്മിക്കുന്നു. രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും അവരുടെ പാപമുക്തിക്കായി അയോധ്യയിലേക്ക് പറഞ്ഞയക്കാമെന്നും അദ്ദേഹം പരിഹസിച്ചു. തുടർന്ന്, കോൺഗ്രസിന് എതിരെ വിമർശനമുയർത്തിയ…

Read More
Click Here to Follow Us